ആദ്യ തമിഴ് ചിത്രത്തിനൊരുങ്ങി ജോജു ജോര്‍ജ്.. എന്‍ട്രി മാരിക്കൊപ്പം..

മലയാള സിനിമയില്‍ ലഭിച്ച തന്റെ വ്യത്യസ്ഥ വേഷങ്ങളിലൂടെ ഇപ്പോള്‍ ഏവരുടെയും സ്റ്റാറായി മാറിയിരിക്കുകയാണ് ജോജു ജോര്‍ജ്ജ് എന്ന അതുല്യ കലാകാരന്‍. ഏറെ കാലത്തിന് ശേഷം മാസ്റ്റര്‍ ഡയറക്ടര്‍ ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ഇപ്പോള്‍ ലഭിക്കുന്നത്. കൂടാതെ സംസ്ഥാന അവാര്‍ഡ് ജേതാവായ സനല്‍ കുമാര്‍ ശശിധരനൊരുക്കിയ ചോല എന്ന ചിത്രത്തിലും ഒരു ശക്തമായ കഥാപാത്രം അവതരിപ്പിച്ച താരം, ഈയിടെ പ്രശസ്തമായ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും പങ്കെടുത്തിരുന്നു. തന്റെ സ്റ്റാര്‍ വാല്യു കൂടിയതോടെ തമിഴ് സിനിമയിലെ വമ്പന്‍ സ്രാവുകളും ജോജു എന്ന പ്രതിഭയെ തേടിയെത്തുകയാണ്. തമിഴ് സൂപ്പര്‍ സ്റ്റാര്‍ ധനുഷിനൊപ്പം തന്റെ പുതിയ ചിത്രത്തിനായി ലണ്ടനിലെത്തിയെന്നും കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നുമാണ് താരം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

ധനുഷ്, ഐശ്വര്യലക്ഷ്മി എന്നിവര്‍ക്കൊപ്പം സുപ്രധാന റോളിലാണ് ജോജു. ഗാംങ്സ്റ്റര്‍
പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ഹോളിവുഡ് താരം ജെയിംസ് കോസ്‌മോയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഹോളിവുഡ് ഇതിഹാസതാരം അല്‍ പാച്ചിനോയെയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാക്കാന്‍ കാര്‍ത്തിക് ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും ശ്രമം വിജയകരമായിരുന്നില്ല. ചിത്രത്തില്‍ പകരക്കാരനായാണ് ‘ഗെയിം ഓഫ് ത്രോണ്‍സി’ലെ ‘ലോര്‍ഡ് കമാന്‍ഡര്‍ ജിയോര്‍ മോര്‍മണ്ടാ’യി വേഷമിട്ട കോസ്മോസ് ഈ റോളിലെത്തുന്നത്.