അജു വര്‍ഗ്ഗീസ് ഇനി നായകന്‍..! പുതിയ ചിത്രത്തിന്റെ പൂജ ചിത്രങ്ങള്‍ പങ്കുവെച്ച് താരം

പ്രേതം 2 എന്ന ചിത്രത്തിന് ശേഷം അജു വര്‍ഗ്ഗീസ്, അനൂപ് മേനോന്‍, പുതുമുഖം റുഹാനി ശര്‍മ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കമല. ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിങ്ങ് ഇന്ന് ചാലക്കുടി കമ്പനിപ്പടിയിലെ ആനവീട്ടില്‍ വെച്ച് പൂജയോടെ ആരംഭിച്ചു. സ്വിച്ചോണ്‍ കര്‍മ്മം രഞ്ജിത്ത് ശങ്കര്‍ നിര്‍വ്വഹിച്ചപ്പോള്‍ അഞ്ജു വര്‍ഗ്ഗീസ് ആദ്യ ക്ലാപ്പടിച്ചു. ചിത്രങ്ങള്‍ അജു വര്‍ഗ്ഗീസ് തന്നെയാണ് തന്റെ പേജുകളിലൂടെ പങ്കുവെച്ചത്.

ഡ്രീംസ് എന്‍ ബിയോണ്ട്‌സിന്റെ ബാനറിലൊരുങ്ങുന്ന ചിത്രത്തില്‍ ബിജു സോപാനം, സുനില്‍ സുഖദ, ഗോകുലന്‍, മൊട്ട രാജേന്ദ്രന്‍, സജിന്‍ ചെറുകയില്‍, അഞ്ജന അപ്പുക്കുട്ടന്‍, ശ്രുതി ജോണ്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അജു വര്‍ഗ്ഗീസാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാകും കമലയെന്ന് ചിത്രത്തിന്റെ പ്രഖ്യാപന വേളയില്‍ തന്നെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ആനന്ദ് മധുസൂദനന്‍ ഗാന രചനയും സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ഷഹനാദ് ജലാല്‍ ആണ്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മനോജ് പൂങ്കുന്നം, കല: മനു ജഗദ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, സ്റ്റില്‍സ്: നവിന്‍ മുരളി, പരസ്യക്കല: ഏന്റെണി സ്റ്റീഫന്‍, എഡിറ്റര്‍: ആദില്‍ എന്‍. അഷറഫ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ഫിലിപ്പ് ഫ്രാന്‍സിസ്സ്, അസോസിയേറ്റ് ഡയറക്ടര്‍: ബിനില്‍ ബാബു, അസിസ്റ്റന്റ് ഡയറക്ടര്‍: അനൂപ് മോഹന്‍ എസ്സ്, സുധീഷ് ഭരതന്‍, സച്ചിന്‍ നെല്ലൂര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: വിജീഷ് രവി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: സജീവ് ചന്തിരൂര്‍, വാര്‍ത്ത പ്രചരണം: എ.എസ്. ദിനേശ്.