“റാം ഫിനാന്‍ഷ്യല്‍ പ്രശ്നത്തില്‍ കിടക്കുകയാണ്, വളരെ സങ്കടമുള്ളൊരു കാര്യമാണത്”; ജീത്തു ജോസഫ്

','

' ); } ?>

ദൃശ്യത്തിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്നുവെന്ന് തരത്തിൽ വാർത്തകൾ വന്ന ചിത്രം റാമിനെ കുറിച്ച് തുറന്നു സംസാരിച്ച് സംവിധായകൻ ജീത്തു ജോസഫ്. റാമിന്റെ രണ്ട് ഭാ​ഗങ്ങളും ഒന്നിച്ച് ഷൂട്ട് ചെയ്യരുതെന്ന് താൻ പറഞ്ഞതാണെന്നും, എല്ലാം ഒന്നിച്ച് വന്നപ്പോൾ ഷൂട്ടിം​ഗ് നിർത്തേണ്ടി വന്നെന്നും ജീത്തു ജോസഫ് പറഞ്ഞു. ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“റാം ഫിനാന്‍ഷ്യല്‍ പ്രശ്നത്തില്‍ കിടക്കുകയാണ്. വളരെ സങ്കടമുള്ളൊരു കാര്യമാണത്. ഒത്തിരി എഫേര്‍ട്ട് എടുത്തതും ഒത്തിരി പൈസയും മുടക്കിയ പ്രൊജക്ട് ആണത്. നിര്‍മാതാക്കള്‍ തീരുമാനിക്കണം. യുകെ, മൊറോക്കോ, ഇന്ത്യയിലൊക്കെ ഷൂട്ട് ചെയ്തു. കുറച്ച് ഭാഗങ്ങള്‍ ടുണീഷ്യയില്‍ ഷൂട്ട് ചെയ്യാനുണ്ട്. അത് ഭയങ്കര സങ്കടമായി പോയി. റെസ്യൂം ചെയ്ത് അതുപോലെ മേക്ക് ചെയ്യാന്‍ പറ്റിയാല്‍ റെലവന്‍സിന്‍റെ പ്രശ്മമില്ല. ഹെവി ആയിട്ടുള്ളതോടെ ലാര്‍ജര്‍ ദാന്‍ ലൈഫ് ക്യാരക്ടറല്ല ഈ സിനിമ. ഒരാളുടെ യാത്രയും ആയാളുടെ ഇമോഷന്‍സുള്ള സിനിമയാണ്. രസകരമായ ആക്ഷന്‍ സ്വീക്വന്‍സുള്ള ചിത്രം കൂടിയാണത്. വേറൊരു മൂഡിലാണ് അത് പറയാന്‍ ഉദ്ദേശിക്കുന്നത്.” ജീത്തു ജോസഫ് പറഞ്ഞു.

“ടു പാര്‍ട്ട് സിനിമയാണ് റാം. അത് ഒന്നിച്ചെടുത്തു പോയി. ഞാന്‍ പറഞ്ഞതാണ് നമുക്കാദ്യം ഫസ്റ്റ് ഫിനിഷ് ചെയ്യാമെന്ന്. യുകെയില്‍ തന്നെ ഫസ്റ്റും സെക്കന്‍റും ഉണ്ട്. അവിടെ പോയപ്പോള്‍ തന്നെ രണ്ടും ഷൂട്ട് ചെയ്തു. അത് കഴിഞ്ഞ് മൊറോക്കോയില്‍ പോയി ഇന്ത്യയില്‍ വന്നു. എല്ലാം കൂട്ടി വന്നപ്പോള്‍ ഷൂട്ടിംഗ് നിര്‍ത്തി. 20-25 ദിവസമുണ്ടെങ്കില്‍ റാം ആദ്യഭാഗം പൂര്‍ത്തിയാകും. മറ്റൊരു 25 ദിവസമുണ്ടെങ്കില്‍ രണ്ടാം ഭഹവും. ആകെ മൊത്തെ ഒരു 50 ദിവസത്തെ ഷൂട്ട് മാത്രമാണ് വേണ്ടിയിരുന്നത്.” ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.

മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കേട്ട പ്രഖ്യാപനമായിരുന്നു റാം എന്ന സിനിമയുടേത്. ദൃശ്യത്തിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്നു എന്നതായിരുന്നു അതിന് കാരണം. ബി​ഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും തുടങ്ങിയതാണ്. എന്നാൽ ഇതിനിടയിൽ പലകാരണങ്ങൾ കൊണ്ട് പടത്തിന്റെ ഷൂട്ടിം​ഗ് നിർത്തേണ്ടി വന്നു. ഒപ്പം നേരും ഇപ്പോൾ ദൃശ്യം 3 അടക്കമുള്ള സിനിമകളും ജീത്തു- മോഹൻലാൽ കോമ്പോയിൽ എത്തി.