നമ്മുടെ രാഷ്ട്രീയ വ്യവസ്ഥ സത്യസന്ധമായി വരച്ചിട്ട സിനിമ,നായാട്ടിനെ അഭിനന്ദിച്ച് ജീത്തു ജോസഫ്

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച നായാട്ട് എന്ന സിനിമയെ അഭിനന്ദിച്ച് സംവിധായകന്‍ ജീത്തു ജോസഫ്. മാര്‍ട്ടിന്‍ പ്രക്കാട്ട് ആണ് ചിത്രത്തിന്റെ സംവിധായകന്‍.മനോഹരമായ സിനിമ, നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയുടെയും പൊലീസുകാരുടെ നിസഹായവസ്ഥയും സത്യസന്ധമായി വരച്ചിട്ട സിനിമ എന്നാണ് സംവിധായകന്‍ ജീത്തു ജോസഫ് നായാട്ടിനെ കുറിച്ച് പറഞ്ഞത്.സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് ചിത്രത്തെ പ്രശംസിച്ചിരിക്കുന്നത്.മേയ് 9മുതല്‍ ആണ് നായാട്ട് നെറ്റ്ഫ്ളിക്സ് പ്രദര്‍ശനം ആരംഭിച്ചത്.

ജീത്തു ജോസഫിന്റെ വാക്കുകള്‍

നായാട്ട് നെറ്റ്ഫ്ളിക്സില്‍ കണ്ടു. മനോഹരമായ സിനിമ. നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയുടെയു പൊലീസുകാരുടെ നിസഹായവസ്ഥയും സത്യസന്ധമായി വരച്ചിട്ട സിനിമ. നായാട്ട് ടീമിന് അഭിനന്ദനങ്ങള്‍. മാര്‍ട്ടിന്‍ പ്രക്കാട്ടിനും ഷാഹി കബീറിനും ഷൈജു ഖാലിദിനും മഹേഷ് നാരായണനും ചാക്കോച്ചനും ജോജുവിനും നിമിഷക്കും അഭിനന്ദനങ്ങള്‍ എന്നാണ് ജീത്തു ജോസഫുന്റെ കുറിപ്പ്.

പ്രവീണ്‍ മൈക്കിള്‍, മണിയന്‍, സുനിത എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ അപ്രതീക്ഷിതമായി ഒരു കൊലപാതകത്തിന്റെ ഭാഗമാകേണ്ടി വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. ജോസഫിന് ശേഷം ഷാഹി കബീറിന്റെ രചനയിലെത്തിയ ചിത്രവുമാണ് നായാട്ട്.ചിത്രം തീയറ്റര്‍ റിലീസിന് ശേഷമാണ് ഒടിടിക്ക് നല്‍കിയിരിക്കുന്നത്.തീയറ്ററില്‍ തന്നെ മികച്ച നീരുപക പ്രശംസ നേടിയ ചിത്രമായിരുന്നു നായാട്ട്.

ഏപ്രില്‍ എട്ടിനാണ് നായാട്ട് തിയേറ്ററുകളില്‍ എത്തിയത്. മഞ്ജു വാര്യര്‍ ഉള്‍പ്പടെ സിനിമ മേഖലയില്‍ നിന്ന് നിരവധിപേര്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് മഹേഷ് നാരായണന്‍, സംഗീതം വിഷ്ണു വിജയ്, ഗാനചന അന്‍വര്‍ അലി. ഗോള്‍ഡ് കോയിന്‍സ് പിക്ചേര്‍സും മാര്‍ട്ടിന്‍ പ്രകാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.