കങ്കണയ്ക്ക് കൊവിഡ്

ബോളിവുഡ് താരം കങ്കണ റണാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു. കങ്കണ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണുകളില്‍ നേരിയ വേദിനയും, ക്ഷീണവും അനുഭവപ്പെട്ടിരുന്നു. ഹിമാചലിലേക്ക് പോകാമെന്ന പ്രതീക്ഷയിലായിരുന്നു. അതിനാല്‍ ഇന്നലെ കൊവിഡ് പരിശോധന നടത്തി. ഇന്ന് ഫലം വന്നപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നു എന്നാണ് കങ്കണ കുറിച്ചിരിക്കുന്നത്.

‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണുകളില്‍ നേരിയ വേദിനയും, ക്ഷീണവും അനുഭവപ്പെട്ടിരുന്നു. ഹിമാചലിലേക്ക് പോകാമെന്ന പ്രതീക്ഷയിലായിരുന്നു. അതിനാല്‍ ഇന്നലെ കൊവിഡ് പരിശോധന നടത്തി. ഇന്ന് ഫലം വന്നപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. ഞാന്‍ സ്വയം പ്രതിരോധിച്ചിരുന്നു. പക്ഷെ രോഗം വന്നത് ഞാന്‍ അറിഞ്ഞില്ല. ഇനി രോഗം മാറാനുള്ള കാര്യങ്ങള്‍ ചെയ്യും.’എന്നാണ് തരാം പറഞ്ഞിരിക്കുന്നത്.

 

കഴിഞ്ഞ ദിവസം താരത്തിന്റെ ട്വിറ്റർ അക്കൗണ്ട് സസ്‍പെൻഡ് ചെയ്തിരുന്നു .തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബംഗാളിലെ ആക്രമണത്തെ കുറിച്ച് കങ്കണ മുന്നേ ട്വീറ്റ് ചെയ്തിരുന്നു. ബംഗാളില്‍ രാഷ്ട്രപതിയുടെ ഭരണമാക്കണമെന്നും കങ്കണ പറഞ്ഞിരുന്നു . അതിന് പുറമെ ബംഗാളില്‍ ആക്രമണങ്ങള്‍ നടക്കുന്നു എന്ന പ്രചരിപ്പിക്കുന്നതിനായുള്ള ഹാഷ്ടാഗ് ബംഗാള്‍ ബേണിങ്ങ് എന്ന സൈബര്‍ ക്യാപെയിനിന്റെ ഭാഗമായിരുന്നു കങ്കണ . ഇതേ തുടര്‍ന്നാണ് കങ്കണയുടെ അക്കൌണ്ട് ട്വിറ്റര്‍ ബാന്‍ ചെയ്തത്.

കങ്കണക്ക് കിട്ടിയ ബാനിനെ പിന്തുണച്ചു നിരവധി ബോളിവുഡ് നടിമാര്‍ രംഗത്ത് എത്തിയിരുന്നു. സ്വര ഭാസ്‌കര്‍, റിച്ച ചദ്ധ, കുബ്ര സേത്ത് എന്നിവര്‍ കങ്കണ ഇല്ലാത്ത ട്വിറ്റര്‍ കൂടുതല്‍ സാമധാനമുള്ള സ്ഥലം ആയിരിക്കും എന്നാണു പറഞ്ഞത്.

അതേ സമയം ട്വിറ്റര്‍ അക്കൌണ്ട് പൂട്ടിയതിനു ശേഷം , ഇന്‍സ്റ്റാഗ്രാമില്‍ പുതിയ വീഡിയോ ആയി കങ്കണ രംഗത്ത് വന്നിരുന്നു. ബംഗാളില്‍ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ സത്യസന്ധമായി പറഞ്ഞതിന്റെ പേരിലാണ് ട്വിറ്റര്‍ ഇന്ത്യ തന്റെ അക്കൌണ്ട് പൂട്ടിയത് എന്നും , ഇത് ജാനധിപത്യത്തിന്റെ മരണമാണ് എന്നുമാണ് കങ്കണയുടെ വാദം. സര്‍ക്കാരിനു കേള്‍ക്കാനായി പ്രധാന സന്ദേശം നല്‍കാന്‍ ഉണ്ടെന്നു പറഞ്ഞാണ് കരഞ്ഞു കൊണ്ടുള്ള വീഡിയോ കങ്കണ ഷെയര്‍ ചെയ്തത്.