തിരുവിതാംകൂറിന്റെ സാമൂഹ്യജീവിതം വരച്ചു കാട്ടുന്ന സിനിമ ,പത്തൊമ്പതാം നൂറ്റാണ്ട്‌

പത്തൊന്‍പതാം നുറ്റാണ്ട് എന്ന തന്റെ പുതിയ സിനിമ വെറുമൊരു ഇതിഹാസ കഥ മാത്രമായിരിക്കില്ല എന്ന് സംവിധായകന്‍ വിനയന്‍. ചിത്രം ആ നൂറ്റാണ്ടിലെ തിരുവിതാംകൂറിന്റെ സാമൂഹ്യജീവിതം കൂടെ വരച്ചു കാട്ടുമെന്ന് വിനയന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.

പത്തൊന്‍പതാം നുറ്റാണ്ട് ഒരു ഇതിഹാസ നായകന്റെ പ്രോജ്ജ്വലമായ ജീവിതകഥ മാത്രമല്ല.ആ ചരിത്രനായകനായ പോരാളിയുടെ ജീവിതത്തെ ആസ്പദമാക്കി പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്റെ ഹൃദയസ്പര്‍ശിയായ സാമൂഹ്യജീവിതം വരച്ചു കാട്ടുന്ന സിനിമ കൂടിയാണ്.പത്തൊമ്പതാം നൂറ്റാണ്ട്‌
എന്നാണ് സംവിധായകന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിലെ കൊച്ചുണ്ണിയെന്ന കഥാപത്രത്തെ വിനയന്‍ പരിചയപെടുത്തിയിരുന്നു.ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് വിനയന്‍ സംവിധാനം ചെയ്യുന്ന ‘പത്തൊന്‍പതാം നൂറ്റാണ്ട് ‘ എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് പുരോഗമിക്കുകയാണ്.സിജു വില്‍സണ്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അഞ്ച് വര്‍ഷത്തിലേറെയായി സ്വപ്നം കാണുന്ന സിനിമാണ് ഇതെന്നും ഏറെ കാലമായി വിലക്കുകള്‍ നേരിട്ട വിനയന്റെ സ്വപ്നചിത്രമാണ് ഇതെന്നും സംവിധായകന്‍ നേരത്തേ പറഞ്ഞിരുന്നു. ചിത്രത്തില്‍ മലയാളത്തിലെയും സൗത്തിന്ത്യയിലെയും പ്രമുഖതാരങ്ങള്‍ അഭിനയിക്കുമെന്നും വിനയന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

19-ം നൂറ്റാണ്ടിന്റെ സെറ്റില്‍ നായകന്‍ സിജു വില്‍സനോടും.ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ കായംകുളം കൊച്ചുണ്ണിയെ അവതരിപ്പിക്കാന്‍ എത്തിയ ചെമ്പന്‍ വിനോദിനോടും ഒപ്പം.മലയാളികള്‍ ഇന്നേവരെ കാണാത്ത കായംകുളം കൊച്ചുണ്ണിയുടെ മറ്റൊരു മുഖം ചെമ്പന്‍ അതിമനോഹരമായി ചെയ്തിട്ടുണ്ട്. എന്നാണ് വിനയന്‍ കുറിച്ചിരിക്കുന്നത്.

അനൂപ് മേനോന്‍, ചെമ്ബന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത് രവി, അശ്വിന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ക്യഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്പടികം ജോര്‍ജ്, സുനില്‍ സുഗത, ചേര്‍ത്തല ജയന്‍, ക്യഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വികെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയച്ചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, കയാദു, രേണു സുന്ദര്‍, ദുര്‍ഗ ക്യഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് തുടങ്ങി ഒട്ടനവധി താരങ്ങളും പതിനഞ്ചോളം വിദേശ നടന്‍മാരും ചിത്രത്തില്‍ വേഷമിടുന്നു.