ഹാപ്പി സര്‍ദാര്‍ ആയി കാളിദാസ്

വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനമുറപ്പിക്കാനൊരുങ്ങുകയാണ് കാളിദാസ് ജയറാം. ഹാപ്പി സര്‍ദാറാണ് കാളിദാസിന്റെ പുതിയ ചിത്രം. ‘പൂമരം’ എന്ന ചിത്രത്തില്‍ കാളിദാസിനൊപ്പം അഭിനയിച്ച മെറിന്‍ ഫിലിപ്പാണ് ഹാപ്പി സര്‍ദാറിലെയും നായിക. ചിത്രത്തിന്റെ പേര് പോലെ തന്നെ സംവിധായകരുടെ കാര്യത്തിലും പ്രത്യേകതകളുണ്ട്. സുദീപും ഗീതികയും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത്. അച്ചിച്ചാ മൂവിസും, ഡെസി ഫ്‌ളിക്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഗോപീസുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. അഭിനന്ദ് രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത മിസ്റ്റര്‍ & മിസിസ് റൗഡി, മിഥുന്‍ മാനുവല്‍ തോമസിന്റെ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് കാളിദാസ് ഇപ്പോള്‍ ഹാപ്പി സര്‍ദാറായെത്തുന്നത്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് & ജില്‍, ജയരാജ് ചിത്രം എന്നിവയാണ് കാളിദാസിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. പുതുമയുള്ള കഥാപാത്രങ്ങളുമായി മികച്ച സംവിധായകര്‍ക്കൊപ്പം ചിത്രങ്ങള്‍ പുറത്തിറങ്ങാനിരിക്കെ ഹാപ്പി സര്‍ദാറിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് കാളിദാസ് ജയറാം.

വീഡിയോ..