ജയസൂര്യയുടെ പുതിയ ചിത്രം ‘ജോണ്‍ ലൂതര്‍ ‘ ടൈറ്റില്‍ പോസ്റ്റര്‍

ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം ജോണ്‍ ലൂതറിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.നവാഗതനായ അഭിജിത്ത് ജോസഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജോണ്‍ ലൂതര്‍. അലോന്‍സ ഫിലിംസിന്റെ ബാനറില്‍ മാത്യു പി തോമസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ് ആണ്.എഡിറ്റിങ് പ്രവീണ്‍ പ്രഭാകര്‍.