ഇന്ത്യയിലെ ആദ്യ പൂര്‍ണ വെര്‍ച്വല്‍ ചിത്രവുമായി പൃഥ്വിരാജ്

ഇന്ത്യയിലെ ആദ്യത്തെ പൂര്‍ണ വെര്‍ച്വല്‍ ചിത്രവുമായി പ്രിഥ്യിരാജ് സുകുമാരന്‍.താരം തന്നെയാണ് ചിത്രത്തെ കുറിച്ചുളള വിവരങ്ങള്‍ ഫേസ് ബുക്കിലൂടെ പുറത്തുവിട്ടത്. വെര്‍ച്വല്‍ പ്രൊഡക്ഷന്‍ വഴി പൂര്‍ണ്ണമായും ചിത്രീകരിക്കുന്ന ഇന്ത്യയിലെ ആദ്യ ചിത്രം,കലയുടെയും ശാസ്ത്രത്തിന്റെയും ലോകത്ത് ഇത് ഒരു പുതിയ അധ്യായമാണെന്നും താരം ഫേസ് ബക്കില്‍ കുറിച്ചു.മാജിക് ഫ്രെയിംസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.രചനയും സംവിധാനവും ഒരുക്കുന്നത് നവാഗതനായ ഗോകുല്‍രാജ് ഭാസ്‌കര്‍ ആണ്.മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, താരം കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് അനൗണ്‍സ്‌മെന്റ് പോസ്റ്ററിലുള്ളത്.