സ്റ്റൈലിഷ് ലുക്കില്‍ ജയറാം

','

' ); } ?>

സ്‌റ്റൈലിഷ് ലുക്കില്‍ മലയാളികളുടെ പ്രിയ നടന്‍ ജയറാം.താരത്തിന്റെ പുതിയ ഫോട്ടോസാണ്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.വൈറ്റ് ഷര്‍ട്ടും പാന്റും ധരിച്ചാണ് താരം ഫോട്ടോയിലുളളത്.

വളരെ സ്‌റ്റൈലിഷ് ആയിട്ടുള്ള ഫോട്ടോ ജയറാം തന്നെയാണ് പങ്കുവെച്ചത്. നിങ്ങളുടെ മാനസികാവസ്ഥയാണ് നിങ്ങളുടെ ഭാവി നിര്‍ണ്ണയിക്കുന്നത് എന്നാണ് ജയറാം ക്യാപ്ഷന്‍ ആയി എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തുന്നത്. ഷങ്കര്‍ രാംചരണനെ നായകനാക്കിയുള്ള ചിത്രത്തില്‍ ആണ് ജയറാം ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാം വില്ലനായിട്ടാണ് അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.മണിരത്‌നത്തിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രമായ പൊന്നിയിന്‍ സെല്‍വത്തിലും ജയറാം ഒരു പ്രധാന കഥാപാത്രമായിട്ടുണ്ട്.

1988-ല്‍ പദ്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചലച്ചിത്രത്തില്‍ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയില്‍ എത്തിയത്. ഒരു ചെണ്ട വിദ്വാന്‍ കൂടിയാണ് ജയറാം.അനായാസമായി കൈകാര്യം ചെയ്യുന്ന ഹാസ്യകഥാപാത്രങ്ങള്‍ ജയറാമിനെ കൂടുതല്‍ ജനശ്രദ്ധേയനാക്കി. 2011ല്‍ രാജ്യം പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചു.

തുടക്കത്തില്‍ തന്നെ ധാരാളം കലാമൂല്യമുള്ളതും, ജനശ്രദ്ധയാകര്‍ഷിച്ചതുമായ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ജയറാമിന് കഴിഞ്ഞു. മൂന്നാം പക്കം (1988), മഴവില്‍ക്കാവടി (1989), കേളി (1991). തുടങ്ങിയ ചിത്രങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. സത്യന്‍ അന്തിക്കാട്, രാജസേനന്‍ തുടങ്ങിയ പ്രശസ്ത മലയാളചലച്ചിത്രസംവിധായകരുടെ ധാരാളം ചിത്രങ്ങളില്‍ ജയറാം അഭിനയിച്ചിട്ടുണ്ട്. ഇവയില്‍ മിക്കവയും ഉന്നത വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു.വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സന്ദേശം, മേലേപ്പറമ്പില്‍ ആണ്‍വീട് തുടങ്ങിയ ചിത്രങ്ങള്‍ ഇവയില്‍ ചിലതു മാത്രമാണ്.

ധാരാളം തമിഴ് ചലച്ചിത്രങ്ങളിലും ജയറാം അഭിനയിച്ചിട്ടുണ്ട്. ഗോകുലം, പുരുഷലക്ഷണം, കോലങ്ങള്‍, തെനാലി, പഞ്ചതന്ത്രം, തുടങ്ങിയ ചിത്രങ്ങള്‍ ജയറാമിന്റെ തമിഴ് ചിത്രങ്ങളില്‍ ചിലതാണ്.ധ1പ കമലഹാസനുമായി നല്ല സൗഹൃദം പുലര്‍ത്തുന്ന ജയറാം, അദ്ദേഹത്തിന്റെ കൂടെയും തമിഴില്‍ അഭിനയിച്ചിട്ടുണ്ട്. കമലഹാസന്റെ കൂടെ അഭിനയിച്ച തെനാലി എന്ന ചിത്രം ജയറാമിന്റെ തമിഴ് ചിത്രങ്ങളില്‍ ജനശ്രദ്ധയാകര്‍ഷിച്ച ചിത്രങ്ങളില്‍ ഒന്നാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് ജയറാമിന് തമിഴ്‌നാട് സര്‍ക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്‌കാരവും ലഭിച്ചു.