നടന്‍ രമേശ് വലിയശാല അന്തരിച്ചു

സിനിമ,സീരിയല്‍ നടന്‍ രമേശ് വലിയശാല അന്തരിച്ചു. ശനിയാഴ്ച്ച പുലര്‍ച്ചയോടെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുക ആയിരുന്നു. നാടകരംഗത്തൂടെ കലാരംഗത്ത് എത്തിയ രമേശ്  മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടന്‍മാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉള്ള നടനാണ് രമേശ് വലിയശാല. ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളിലാണ് രമേശ് വലിയശാലയുടെ പ്രാഥമിക വിദ്യാഭ്യാസം.

തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകന്‍ ഡോ. ജനാര്‍ദനന്‍ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്‌ക്രീനിന്റെയും ഭാഗമായി.ഏഷ്യാനെറ്റിലെ പൗര്‍ണമിതിങ്കള്‍ എന്ന സീരിയിലിലാണ് ഏറ്റവും ഒടുവില്‍ രമേശ് വലിയശാല അഭിനയിച്ചത്.രമേശിന് സിനിമാ-സീരീയല്‍-നാടക രം?ഗത്തെ നിരവധി പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. 20 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് സജീവമായിരുന്നു. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത വരാല്‍ ആണ് അവസാനം അഭിനയിച്ച സിനിമ.

പ്രശ്‌നങ്ങള്‍ പലതും ഉണ്ടാകും. പക്ഷെ ജീവിതത്തില്‍ നിന്നും ഒളിച്ച് ഓടിയിട്ട് എന്തു കാര്യം.പ്രിയ സുഹൃത്ത് രമേഷിന് ആദരാഞ്ജലികള്‍ എന്നാണ് എന്‍ ബാദുഷ കുറിച്ച്ത്.

നമ്മള്‍ കുറച്ചു നാളുകള്‍ക്ക് മുന്‍പ് സംസാരിച്ചപ്പോഴും ഒരുപാട് സന്തോഷത്തോടെ ആയിരുന്നല്ലോ സംസാരിച്ചത്.പിന്നെ തിരക്ക് പിടിച്ച വര്‍ക്കുകള്‍ക്ക് ഇടയിലും ആയിരുന്നു. ഇത്ര പെട്ടെന്നു ഇങ്ങനെ സംഭവിക്കാന്‍ എന്താ,മനസ്സിലാകുന്നില്ലല്ലോ.. ഒന്നും അറിയുന്നില്ലല്ലോ. എന്നാണ് സീമ ജി നായര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

നടന്‍ രമേഷ് വലിയശാല വിട പറഞ്ഞു.ആദരാഞ്ജലികള്‍ എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്.‘രമേശേട്ടാ, വിശ്വസിക്കാനാവുന്നില്ല. ഒത്തിരി സങ്കടം’ എന്നായിരുന്നു നടന്‍ കിഷോര്‍ സത്യ സമൂഹമാധ്യമത്തില്‍ കുറിച്ചത്.നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെ
ആദരാഞ്ജലികള്‍ അറിയിച്ചും.