‘കണ്‍വാതില്‍ ചാരാതെ’; ‘റോയ്’ വീഡിയോ ഗാനം

സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന റോയ് എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തെത്തി. ‘കണ്‍വാതില്‍ ചാരാതെ’ എന്നു തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. മുന്ന പി എം ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നേഹ നായര്‍, രാഖില്‍ എന്നിവരാണ് ഗാനം ആലാപപിച്ചിരിക്കുന്നത്.

ഫാമിലി ത്രില്ലര്‍ സിനിമയാണ് റോയ്. അന്തര്‍മുഖനാണ് സുരാജ് വെഞ്ഞാറമൂട് ചെയ്യുന്ന റോയ് എന്ന കഥാപാത്രം. റോയ്യുടെ ഭാര്യക്ക് വ്യത്യസ്തമായ വീക്ഷണമുണ്ട്. ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിലുള്ളത്.

നെട്ടൂരാന്‍ ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് എന്നീ ബാനറുകളില്‍ സജീഷ് മഞ്ചേരി, സനൂബ് കെ യൂസഫ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. റോണി ഡേവിഡ് രാജ്, ജിന്‍സ് ഭാസ്‌കര്‍, വി കെ ശ്രീരാമന്‍, വിജീഷ് വിജയന്‍, റിയ സൈറ, ഗ്രേസി ജോണ്‍, ബോബന്‍ സാമുവല്‍, അഞ്ജു ജോസഫ്, ആനന്ദ് മന്മഥന്‍, ജെനി പള്ളത്ത്, രാജഗോപാലന്‍, യാഹിയ ഖാദര്‍, ദില്‍ജിത്ത്, അനൂപ് കുമാര്‍, അനുപ്രഭ, രേഷ്മ ഷേണായി തുടങ്ങിയവരും അഭിനയിക്കുന്നു.ഛായാഗ്രഹണം ജയേഷ് മോഹന്‍. പശ്ചാത്തല സംഗീതംഗോപി സുന്ദര്‍.

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ,അനുഗ്രഹീതന്‍ ആന്റണി എന്നിവയാണ് സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രങ്ങളായി അടുത്തിടെ പുറത്തിറങ്ങി ചിത്രങ്ങള്‍.ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ നായക കഥാപാത്രമായാണ് സുരാജ് എത്തിയത്.സിനിമ ലോകം ചര്‍ച്ച ചെയ്യപ്പെട്ട ഒരു ചിത്രമായിരുന്നു ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.