പൊട്ടിച്ചിരിപ്പിച്ച് ഇന്ദ്രന്‍സും കൂട്ടരും ; ജനമൈത്രിയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു

അടി കപ്യാരെ കൂട്ടമണി, മങ്കിപെന്‍, അങ്കമാലി ഡയറീസ്, ആട്, ജൂണ്‍, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫ്രൈഡെ ഫിലിംസ് ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ‘ജനമൈത്രി’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ജനമൈത്രി പോലീസുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ നടക്കുന്നതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ചിത്രം സംവിധാനം ചെയ്യുന്നത് ജോണ്‍ മന്ത്രിക്കലാണ്. ജോണും ജെയിംസ് സെബാസ്റ്റിയനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം. ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, സാബുമോന്‍, വിജയ്ബാബു, കലാഭവന്‍ പ്രജോദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.