‘ജഗമേ തന്തിരം’ ടീസര്‍

ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനവും തിരക്കഥയും ഒരുക്കുന്ന ബിഗ് ബജറ്റ് ഗ്യാംഗ്സ്റ്റര്‍ ചിത്രം ജഗമേ തന്തിരത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്. ധനുഷിനൊപ്പം ജോജു ജോര്‍ജ്ജും ഐശ്വര്യലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നുണ്ട്.

സഞ്ജനാ നടരാജന്‍, കലയരസന്‍, ദീപക് പ്രമേഷ്, ദേവന്‍ എന്നിവരും ചിത്രത്തിലുണ്ട്. ലണ്ടനിലും തമിഴ്‌നാട്ടിലുമായി ചിത്രീകരിച്ച സിനിമ വൈ നോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രം നേരത്തെ ആന്റോ ജോസഫിന്റെ നേതൃത്വത്തിലുള്ള ആന്റോ ജോസഫ് ഫിലിം കമ്പനി കേരളത്തില്‍ വിതരണത്തിനെടുത്തതായി അറിയിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ഒടിടി റിലീസായിരിക്കും ചിത്രത്തിനെന്നാണ് സൂചന.