ഭീഷ്മ പര്‍വ്വം ചിത്രീകരണം ആരംഭിച്ചു

മമ്മൂട്ടി അമല്‍ നീരദ് ചിത്രമായ ഭീഷ്മ പര്‍വ്വത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. നസ്രിയയും ജ്യോതിര്‍മയിയും ചേര്‍ന്നാണ്
സിനിമയുടെ സ്വിച്ച് ഓണ്‍ നിര്‍വഹിക്കുന്നത്.കൊച്ചിയിലാണ് ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിക്കുന്നത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.

മമ്മൂട്ടിക്കൊപ്പം നദിയാ മൊയ്തു, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ലെന എന്നിവരും ചിത്രത്തിലുണ്ട്. ആനന്ദ് സി ചന്ദ്രനാണ് അമല്‍ നീരദ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും സുഷിന്‍ ശ്യാം സംഗീതവും നിര്‍വ്വഹിക്കുന്നു.