‘ചതുര്‍മുഖം’ മോഷന്‍ പോസ്റ്റര്‍

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹൊറര്‍ ചിത്രം ചതുര്‍മുഖത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ സണ്ണി വെയ്‌നാണ് മഞ്ജുവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നത്. രഞ്ജിത്ത് കമല ശങ്കറും, സലില്‍ എന്നിവര്‍ ചേര്‍ന്നാണ് ചതുര്‍മുഖം സംവിധാനം ചെയ്തിരിക്കുന്നത്.

അഞ്ചര കോടി മുതല്‍ മുടക്കില്‍ വിഷ്വല്‍ ഗ്രാഫിക്‌സിന് പ്രാധാന്യം നല്‍കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനമാണ് ആക്ഷന്‍ രംഗങ്ങള്‍. ചിത്രത്തലില്‍ മഞ്ജു ആദ്യമായി റോപ്പ് ഫൈറ്റ് ചെയ്യുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

ചതുര്‍മുഖത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുര്‍ത്തിയായിട്ടുണ്ട്. അഭയകുമാര്‍ കെ, അനില്‍ കൂര്യന്‍ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് അഭിനന്ദ് രാമാനുജമാണ്. ജിസ് ടോംസ് മൂവീസിന്റെ ബാറില്‍ ജിസ്സ് ടോംസും, ജിസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.