നടന്‍ ജേഡന്‍ സ്മിത്ത് 82കാരിയുമായി പ്രണയത്തില്‍? സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം

','

' ); } ?>

വില്ല് സ്മിത്തിന്റെ മകനും നടനുമായ ജേഡന്‍ സ്മിത്തും 82കാരിയായ ഫ്രഞ്ച് ഫാഷന്‍ ഡിസൈനര്‍ മിഷേല്‍ ലാമിയുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് സ്ഥിരീകരണം. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഇവരുടെ ചിത്രങ്ങളും അവകാശവാദങ്ങളും പൂര്‍ണ്ണമായും കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

കൈകള്‍ കോര്‍ത്തുപിടിച്ചുള്ള ചിത്രങ്ങളും സെല്‍ഫികളും പുറത്തുവന്നതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രണയമുണ്ടെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഓണ്‍ലൈനില്‍ സജീവമായത്. മിഷേല്‍ ലാമി തന്റെ സ്വത്തിന്റെ ഭൂരിഭാഗവും ജേഡന് നല്‍കാന്‍ തയ്യാറായെന്നും ഇരുവരും വിവാഹനിശ്ചയം കഴിഞ്ഞെന്നുമുള്ള തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. 56 വയസിന്റെ പ്രായവ്യത്യാനമുള്ളതിനാല്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ ഈ വാര്‍ത്തകള്‍ക്ക് യാതൊരുവിധ ഔദ്യോഗിക സ്ഥിരീകരണവുമില്ല. മിഷേല്‍ ലാമിയും പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ റിക്ക് ഓവന്‍സും വര്‍ഷങ്ങളായി നിയമപരമായി വിവാഹിതരായി ജീവിക്കുന്നവരാണ്. 2006-ല്‍ വിവാഹിതരായ ഇവര്‍ക്ക് ‘ഓവന്‍സ്‌കോര്‍പ്’ എന്ന പേരില്‍ സംരംഭവുമുണ്ട്. കൂടാതെ പ്രചരിച്ച ചിത്രങ്ങളെല്ലാം എഐ നിര്‍മ്മിതമോ വ്യാജമോ ആണെന്നും തെളിഞ്ഞിട്ടുണ്ട്. ഹോളിവുഡ് താരം വില്‍ സ്മിത്തിന്റെ മകനായ ജേഡന്‍ സ്മിത്ത് ‘ദി പെര്‍സ്യൂട്ട് ഓഫ് ഹാപ്പിനസ്’, ജാക്കി ചാനുമൊപ്പമുള്ള ‘ദി കരാട്ടെ കിഡ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ബാലതാരമായി ശ്രദ്ധ നേടിയ വ്യക്തിയാണ്.