വിജയുടെ പുതിയ ചിത്രത്തില്‍ വില്ലനായി ജാക്കി ഷെറോഫ്…

','

' ); } ?>

സര്‍ക്കാറിന്റെ വരവിന് ശേഷം ഇളയ തലപതി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി 63. ചിത്രത്തിലെ ഓരോ പുതിയ വിവരങ്ങളും ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് സ്വീകരിക്കുന്നത്. ഇപ്പോള്‍ ആരാധകര്‍ക്കായി പുതിയ ഒരു വിശേഷം കൂടി പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്പ്രവര്‍ത്തകര്‍. ബോളിവുഡ് താരം ജാക്കി ഷെറോഫ് ചിത്രത്തില്‍ വില്ലനായെത്തുന്ന വിവരമാണ് ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. തമിഴില്‍ ജാക്കിയുടെ മൂന്നാമത്തെ ചിത്രമാണിത്. മുമ്പ് ചെയ്ത ആരണ്യ കാണ്ഡം, മായാവന്‍ എന്നീ ചിത്രങ്ങളില്‍ അദ്ദേഹത്തിന് മികച്ച സ്വീകാര്യതയാണ് തമിഴില്‍ നേടിക്കൊടുത്തത്.

പരിയേറും പെരുമാള്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ശ്രദ്ധേയനായ കതിര്‍, നയന്‍താര, വിവേക്, റേബ മോണിക്ക ജോണ്‍, കതിര്‍ ഡാനിയല്‍ ബാലാജി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. തന്റെ മെലിഞ്ഞ സാധാരണ ലുക്കില്‍ നിന്ന് മാറി കുറച്ചു കൂടി മസ്‌കുലൈന്‍ ആയ കായികതാരത്തിന് ഇണങ്ങുന്ന പ്രകൃതത്തിലാണ് വിജയ് ചിത്രത്തിലെത്തുക. വനിതകളുടെ ഫുട്ബോള്‍ ടീമിനെ പരിശീലിപ്പിക്കുന്ന ഒരു കോച്ചായിട്ടാണ് ചിത്രത്തില്‍ വിജയ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.. 10ല്‍ അധികം യുവതികളെ പുതുമുഖങ്ങളായി ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിജയിന്റെ ഇതുവരെ കാണാത്ത തരത്തിലുള്ള ചിത്രമായിരിക്കുമിതെന്നാണ് ആറ്റ്ലി പറയുന്നത്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റാണ് നിര്‍മാണം. അവസാന രണ്ട് ചിത്രങ്ങളും 200 കോടി ക്ലബിലെത്തിച്ച വിജയിന്റെ പുതിയ ചിത്രത്തെയും പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്. എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഭൂരിഭാഗം പേരും മെര്‍സല്‍ ടീമിലെ അംഗങ്ങള്‍ തന്നെയാണ് .