ജൂലൈ 11 മുതല്‍ ‘ജാനകി ജാനെ’ ഡിസ്നി + ഹോട്ട്സ്റ്റാറില്‍

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ജാനകി ജാനെ’ എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് ജൂലൈ 11 മുതല്‍ ഡിസ്‌നി + ഹോട്ട്സ്റ്റാറില്‍. സൈജു കുറുപ്പും നവ്യ നായരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രതിഭാധനനായ അനീഷ് ഉപാസന രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ജാനകി ജാനെ’ തിയേറ്ററുകളില്‍ പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. പ്രസ് ജീവനക്കാരിയായ ജാനകിയുടെയും സബ് കോണ്‍ട്രാക്ടറായ ഉണ്ണി മുകുന്ദന്റെയും കുടുംബജീവിതത്തിലെ ഹൃദ്യമായ മുഹൂര്‍ത്തങ്ങള്‍ ചിത്രം മനോഹരമായി അവതരിപ്പിക്കുന്നു.

സൈജു, നവ്യ നായര്‍ എന്നിവരുടെ മികച്ച പ്രകടനങ്ങള്‍ക്കൊപ്പം ഷറഫുദ്ദീന്‍, ജോണി ആന്റണി, കോട്ടയം നസീര്‍, അനാര്‍ക്കലി, ജെയിംസ് ഏലിയ, പ്രമോദ് വെളിയനാട്, സ്മിനു സിജോ, ജോര്‍ജ്ജ് കോര, അഞ്ജലി സത്യനാഥ്, ഷൈലജ കൊട്ടാരക്കര, സതി പ്രേംജി, അന്‍വര്‍ ഷെരീഫ്, വിദ്യാ വിജയകുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്.
പി.വി. ഗംഗാധരന്‍ അവതരിപ്പിക്കുന്ന ചിത്രം എസ്. ക്യൂബ് ഫിലിം ബാനറില്‍ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത് . മനു അശോകന്‍ സംവിധാനം ചെയ്ത ഉയരേ എന്ന ചിത്രത്തിന് ശേഷം എസ് ക്യൂബ് ഫിലിംസ് നിര്‍മ്മിച്ച ചിത്രമാണിത്.