അര്‍ജുന്‍ അശോകനെ’ അനുകരിച്ച് വിക്രവും മാളവികവും; ‘തങ്കലാന്‍’ പാക്കപ്പ് വിഡിയോ…

വിക്രമിനെ നായകനാക്കി പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘തങ്കലാന്‍’ പാക്കപ്പ് ആയി. രസകരമായൊരു പാക്കപ്പ് വിഡിയോയും അണിയറ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘രോമാഞ്ചം’ സിനിമയിലെ അര്‍ജുന്‍ അശോകന്റെ തല കുലുക്കിയിലുള്ള പ്രത്യേക ആക്ഷന്‍ വച്ചാണ് ഈ വിഡിയോ തയാറാക്കിയിരിക്കുന്നത്. പാ. രഞ്ജിത്ത്, വിക്രം, മാളവിക മേനോന്‍ അടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍ ഈ ആക്ഷന്‍ കാണിക്കുന്നത് വിഡിയോയില്‍ കാണാം.

മാളവിക മോഹനനും പാര്‍വതി തിരുവോത്തുമാണ് നായികമാര്‍. പശുപതിയാണ് മറ്റൊരു പ്രധാനവേഷത്തില്‍ എത്തും. വ്യത്യസ്തമായ ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സുമാണ് നിര്‍മാണം. കെ.ഇ. ജ്ഞാനവേല്‍ രാജയാണ് തങ്കലാന്‍ അവതരിപ്പിക്കുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കെ.ജി.എഫ്-ല്‍ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകന്‍ തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. തമിള്‍ പ്രഭയാണ് സഹ എഴുത്തുകാരന്‍. ജി.വി. പ്രകാശ് കുമാര്‍ സംഗീതസംവിധാനവും എ. കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. അന്‍പ് അറിവ് ആണ് ആക്ഷന്‍ കൊറിയോഗ്രഫി.