ഇട്ടിച്ചന്റെ വക സാംപിള്‍ വെടിക്കെട്ടുമായി ‘ഇട്ടിമാണി’ ട്രെയ്‌ലര്‍ കാണാം..

മോഹന്‍ലാല്‍ നായകനായെത്തുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി. 32 വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന ചിത്രം കൂടിയാണിത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഹണി റോസ്, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

നവാഗതനായ ജിബി-ജോജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൃശ്ശൂരിന്റെയും ചൈനയുടെയും പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. പുലിമുരുകന്‍, ഒടിയന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഇട്ടിമാണിയുടെ ഛായാഗ്രഹകന്‍. ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.