‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’, ആവേശമുണര്‍ത്തി മോഷന്‍ പോസ്റ്റര്‍

‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‌സിംഗ് ഇവരാണ് എന്റെ ഹീറോസ്!’..പൃഥ്വിരാജ് നായകനായെത്തിയ ‘സെവന്‍ത് ഡേ’യിലെ ഈ ഡയലോഗ് കേട്ട് ആവേശം കൊള്ളാത്ത സിനിമാ പ്രേമികള്‍ ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ ഇപ്പോള്‍ ഈ വാചകം ടൈറ്റില്‍ ആക്കി ഒരു ചലച്ചിത്രം പുറത്തിറങ്ങുകയാണ്.

ഫസ്റ്റ് പേജ് എന്റര്‍ടെയ്‌മെന്റിന്റെ ബാനറില്‍ ശരത് ജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‌സിംഗ്’ എന്നാണ്. ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിട്ടുണ്ട്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പ്രശാന്ത് കൃഷ്ണയാണ് ക്യാമറ. റഫീഖ് അഹമ്മദ് എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത്‌ രഞ്ജിന്‍ രാജാണ്. ചിത്രത്തിലെ പ്രധാന താരങ്ങളെ കുറിച്ചോ, മറ്റ് അണിയറ പ്രവര്‍ത്തകരെ കുറിച്ചോ ഉള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.