ചൈനീസ് ഡയലോഗുമായി മോഹന്‍ലാല്‍..ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ടീസര്‍ കാണാം

മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ആദ്യ ടീസര്‍ റിലീസ് ചെയ്തു. മോഹന്‍ലാലാണ് തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തുവിട്ടത്. മോഹന്‍ലാല്‍ കെ.പി.എ.സി ലളിതയുടെയും കഥാപാത്രങ്ങള്‍ ചൈനീസില്‍ സംസാരിക്കുന്നതാണ് ടീസറിന്റെ ഹൈലൈറ്റ്. സിദ്ധിഖും സലീം കുമാറും ടീസറിലുണ്ട്. ഏറെകാലം അസോസിയേറ്റായിരുന്ന ജിബിയും ജോജുവുമാണ് കഥ, സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത്. ആശീര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിച്ചത്. കൊച്ചിയും തൃശൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.