ഇട്ടിമാണി ദേ ഇങ്ങനെ….

ഇട്ടിമാണിയായി വെള്ളിത്തിരയിലെത്താന്‍ തയ്യാറെടുക്കുകയാണ് നടന്‍ മോഹന്‍ലാല്‍. ചിത്രത്തിന്റെ ഷൂട്ടിനായി ചൈനയിലെത്തിയ താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ മോഹന്‍ലാലിന്റെ പുതിയ ഗെറ്റപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ചൈനീസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ തന്റെ പുതിയ ഗെറ്റപ്പ് പുറത്തുവിട്ടത്.

നവാഗതരായ ജിബിയും ജോജുവുമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സിംഗപ്പൂരാണ് ആരംഭിച്ചത്. തൃശൂര്‍, എറണാകുളം ചൈന എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകള്‍. മോഹന്‍ലാലിനു പുറമെ ഹണി റോസ്, വിനു മോഹന്‍, ധര്‍മ്മജന്‍, ഹരിഷ് കണാരന്‍, രാധിക ശരത് കുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.