കയറ്റത്തിലെ ഇസ്തക്കോ എന്ന് വെച്ചാല്‍ എന്താണ്?

കയറ്റം സിനിമയ്ക്ക് വേണ്ടി രൂപപ്പെടുത്തിയ പ്രത്യേകഭാഷയാണ് അഹര്‍സംസ. കയറ്റത്തിന്റെ ഭാഷ. ഹൃദയങ്ങളുടെ ഭാഷ. ആത്മാക്കളുടെ ഭാഷ എന്നെല്ലാമാണ് അര്‍ത്ഥം. മഞ്ജുവാര്യര്‍ തന്നെ ഇസ്തക്കോയെ പറ്റി വിശദീകരിച്ചു. ഹിമാലയത്തില്‍ തന്നെ ഈണം നല്‍കി പാടി റെക്കോര്‍ഡ് ചെയ്ത 12 പാട്ടുകള്‍ ചിത്രത്തിലുണ്ട്. സംഗീത സംവിധായകന്‍ രതീഷ് ഈറ്റില്ലം, ഗായകരായ ദേവന്‍ നാരായണന്‍, ആസ്ത ഗുപ്ത, സോണിത് ചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം സനല്‍ കുമാര്‍ ശശിധരനും ചേര്‍ന്നാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. അവയിലെ ആദ്യഗാനമാണ് ഇസ്തക്കോ.

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘കയറ്റം’ അപകടകരമായ ഹിമാലയന്‍ പര്‍വതപാതകളില്‍ ഷൂട്ട് ചെയ്തിരിക്കുന്നു. ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീയെ സമൂഹം കാണുന്നതെങ്ങനെ എന്ന പരിശോധന ചിത്രം നടത്തുന്നുണ്ട്. മായ എന്ന പുരാതന തത്വചിന്തയാണ് ചിത്രം മുന്നോട്ട് വെയ്ക്കുന്ന മറ്റൊരു വിഷയം. പാട്ടുകളും നിറങ്ങളും നിറച്ച ഒരു ചിത്രകഥപോലെയാണ് കഥപറച്ചില്‍ രീതി. കേവലം ഒരു മൊബൈല്‍ ഫോണിലാണ് ചിത്രീകരണം എന്നതുള്‍പ്പെടെ നിരവധി പ്രത്യേകതകള്‍ നിറഞ്ഞതാണ് കയറ്റം.. ചിത്രത്തില്‍ മഞ്ജുവാര്യര്‍ക്കൊപ്പം വേദ് , ഗൗരവ് രവീന്ദ്രന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്‍, സോണിത് ചന്ദ്രന്‍, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളില്‍ എത്തുന്നു. നിവ് ആര്‍ട്ട് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്യാമറ ചന്ദ്രു സെല്‍വരാജ്, കളറിസ്റ്റ് ലിജു പ്രഭാകര്‍, ലൊക്കേഷന്‍ സൗണ്ട് നിവേദ് മോഹന്‍ദാസ്, കലാസംവിധാനം ദിലീപ്ദാസ് തുടങ്ങിയവര്‍ പ്രവര്‍ത്തിച്ച ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിനീഷ് ചന്ദ്രനും ബിനു ജി നായരും ആണ്. ചിത്രത്തിലെ ആദ്യഗാനം മനോരമ മ്യൂസിക് വഴി ആണു റിലീസ് ചെയ്യുന്നത്.

https://youtu.be/NOUMtXW-vyA