അമ്പലമുക്കിലെ വിശേഷങ്ങള്‍ ഫസ്റ്റ് വീഡിയോ സോങ്

ചാന്ദ് ക്രീയേഷന്‌സിന്റെ ബാനറില്‍ ജെ ശരത്ചന്ദ്രന്‍ നായര്‍ നിര്‍മിച്ചു ഉമേഷ് കൃഷ്ണന്‍ കഥ തിരക്കഥ എഴുതി ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം അമ്പലമുക്കിലെ വിശേഷങ്ങള്‍ ഫസ്റ്റ് വീഡിയോ സോങ് മനോരമ മ്യൂസിക് ഇന്ന് പുറത്തിറക്കി. അമ്പലമുക്കിലെ വിശേഷങ്ങള്‍ ഫസ്റ്റ് വീഡിയോ സോങ് നിരവധി താരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തില്‍ ഗോകുല്‍ സുരേഷ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ലാല്‍ ,ധര്‍മജന്‍ ബോള്‍ഗാട്ടി , മേജര്‍ രവി , ഗണപതി , ബിജുക്കുട്ടന്‍ , സുദീര്‍കാരമന , അണീഷ് ജീ മേനോനും , മറീനാ മൈകിള്‍ കുരിശിങ്കല് , ഇഷ്ണി , ഷെഹീന്‍ സിദ്ധിഖ് എന്നിവര്‍ പ്രാധാന വേഷത്തില്‍ എത്തുന്നു .ചിത്രത്തില്‍ നായകന്‍ ഗോകുല്‍ കൂട്ടുകാരും നട്ട് നന്മക്കായി ചെയ്യുന്ന കുരച്ചു വിഷ്വല്‍ ആണ് സോങ്ങില്‍ ഉടനീളം കാണാന്‍ കഴിയുന്നത്,

പാലക്കാടിന്റെ മനോഹാരിത പാട്ടിനെ കൂടുതല്‍ ഭംഗി ഉള്ളടകക്കുന്നു . ബി കെ ഹരിനാരായണന്‍ രചനയും , രഞ്ജിന്‍ രാജ് സംഗീതവും നിര്‍വഹിച്ചിരിക്കുന്നു , സന്നിധാനന്ദന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തില്‍ മനോജ് ഗിന്നസ്സ്, ഹരികൃഷ്ണന്‍,മുരളി ചന്ദ്, ഷാജു ശ്രീധര്‍,നോബി, ഉല്ലാസ് പന്തലം,അസീസ് വോഡാഫോണ്‍,സുനില്‍ സുഖദ,അനീഷ് ജി മേനോന്‍, കൂട്ടിയ്ക്കല്‍ ജയചന്ദ്രന്‍,ഇഷ്‌നി, മറീന മൈക്കിള്‍,സോനാ നായര്‍, ശ്രേയാണി, ബിനോയ് ആന്റണി, വനിത കൃഷ്ണചന്ദ്രന്‍, സുജാത മഠത്തില്‍, അശ്വനി, സൂര്യ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ചിത്രത്തിന്റെ ഛായാഗ്രഹണം അബ്ദുള്‍ റഹീം നിര്‍വ്വഹിക്കുന്നു. കോ പ്രൊഡ്യുസര്‍മുരളി ചന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഭാരത് ചന്ദ്, സംഗീതം അരുള്‍ ദേവ്, രഞ്ജിന്‍ രാജ്. ക്രിയേറ്റീവ് സപ്പോര്‍ട്ട് ജോഷ്, എഡിറ്റര്‍ രഞ്ജന്‍ എബ്രാഹം, സൗണ്ട്‌വിനോദ് ലാല്‍ മീഡിയ.

https://youtu.be/9xSP-JZbDH4