ബിഗ് ബോസ് താരം എലീന പടിക്കല്‍ വിവാഹിതയായി

ബിഗ് ബോസ് താരം എലീന പടിക്കല്‍ വിവാഹിതയായി. രോഹിത് പ്രദീപ് ആണ് വരന്‍. ഓഗസ്റ്റ് 30ന് രാവിലെ കോഴിക്കോട് വച്ച്, ഹൈന്ദവ ആചാര പ്രകാരമായിരുന്നു ചടങ്ങുകള്‍. ഏഴു വര്‍ഷം നീണ്ട പ്രണയമാണ് വിവാഹത്തിലെത്തിയത്. സുഹൃത്തിന്റെ സുഹൃത്തായ രോഹിത്തിനെ ബെംഗളൂരുവില്‍വച്ച് യാദൃച്ഛികമായാണ് എലീന പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. വ്യത്യസ്ത മതത്തില്‍പ്പെട്ടവരായിതനാല്‍ ഇരു കുടുംബങ്ങളും എതിര്‍ത്തു. എങ്കിലും സമ്മതിക്കുന്നതുവരെ കാത്തിരിക്കാനായിരുന്നു ഇവരുടെ തീരുമാനം. ഒടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെ പ്രണയസാഫല്യം.ഡാര്‍ക്ക് മെറൂണ്‍ നിറത്തിലുള്ള കാഞ്ചീപുരം സാരിയാണ് എലീന ധരിച്ചത്. കസവ് മുണ്ടും ജുബ്ബയുമായിരുന്നു രോഹിത്തിന്റെ വേഷം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അവതാരകയായി തിളങ്ങിയ എലീന, ബിഗ് ബോസ് മത്സരാര്‍ഥിയായും ശ്രദ്ധ നേടിയിരുന്നു. കോട്ടയം സ്വദേശി ഫിലിപ്പോസ് പടിക്കലിന്റെയും ബിന്ദുവിന്റെയും ഏകമകളാണ്. കോഴിക്കോട് സ്വദേശിയായ രോഹിത് ബിസിനസ്സുകാരനാണ്. പ്രദീപ് നായരും ശ്രീജയുമാണ് മാതാപിതാക്കള്‍.

എന്തുകൊണ്ടാണ് എലീനയോട് പ്രണയം തോന്നിയതെന്ന് നേരത്തെ പ്രദീപ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പ്രദീപ് പറഞ്ഞതിങ്ങനെ..:’ 2014 ല്‍ ആണ് എലീനയെ പരിചയപ്പെടുന്നത്. അന്നു ഞാന്‍ ഡിഗ്രി രണ്ടാം വര്‍ഷമാണ്. ചെന്നൈയിലാണ് പഠിക്കുന്നതെങ്കിലും എന്റെ കസിനും ഏതാനും സുഹൃത്തുക്കളും ബെംഗളുരൂ ്രൈകസ്റ്റിലാണ് പഠിച്ചിരുന്നത്. അവരെ കാണാനായി പോയപ്പോള്‍ യാദൃച്ഛികമായാണ് സുഹൃത്തിന്റെ സുഹൃത്തായ എലീനയെ കാണുന്നതും പരിചയപ്പെടുന്നതും. അലീന ഫുള്‍ടൈം ഹാപ്പി ആണ്. ഒരു പാവം കുട്ടി. നല്ലൊരു വൈബ് ആണ് ആളുടെ സാന്നിധ്യം നല്‍കുക. എലീന കുറേ സംസാരിക്കുന്ന ആളാണെങ്കില്‍ ഞാന്‍ നന്നായി കേട്ടിരിക്കുന്ന ആളാണ്. അങ്ങനെ എലീനയുടെ സ്വഭാവത്തിന്റെ നേരെ ഓപ്പോസിറ്റാണ് എന്റേത്. അങ്ങനെയുള്ളവര്‍ നന്നായി യോജിച്ചു പോകുമല്ലോ. എനിക്ക് പറ്റിയ ആളാണ് എന്നു തോന്നിയപ്പോള്‍ പ്രണയം പറഞ്ഞു. പക്ഷേ കുറേ ആള് സമ്മതിച്ചില്ല. ആ ശ്രമം തുടര്‍ന്നപ്പോഴാണ് ഒടുവില്‍ ‘യെസ്’ എന്ന മറുപടി കിട്ടിയത്.