ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ബാബയായി മനോജ് കെ ജയന്‍

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മനോജ് കെ ജയന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തുവിട്ടത്. ബാബ എന്ന കഥാപാത്രത്തെയാണ് മനോജ് കെ ജയന്‍ ആവതരിപ്പിക്കുന്നത്. അരുണ്‍ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടോമിച്ചന്‍ മുളക്പാടം നിര്‍മ്മിക്കുന്ന ചിത്രം വന്‍മുതല്‍ മുടക്കിലാണ് ഒരുങ്ങുന്നത്. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൈകാര്യം ചെയ്യുന്നു. ഒരു സര്‍ഫറിന്റെ വേഷത്തിലാണ് പ്രണവ് എത്തുന്നത്. പുതുമുഖ നടി സയ ഡേവിഡ് ആണ് നായിക. കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ജി സുരേഷ് കുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.