വക്കീലിനൊപ്പം അനുരാധയായി മമ്ത മോഹന്‍ദാസ്..

പുതുവര്‍ഷത്തില്‍ ജനപ്രിയ നായകന്‍ ദീലിപ് തന്റെ ആദ്യ കോമഡി ആക്ഷന്‍ എന്റര്‍റ്റെയ്‌നറുമായെത്തുന്ന ചിത്രമാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’. ചിത്രത്തില്‍ ദിലീപിനൊപ്പം നായിക വേഷത്തിലെത്തുന്ന മമ്ത തന്റെ കഥാപാത്രത്തെ തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരക്കുകയാണ്. ‘അനുരാധ’ എന്ന കഥാപാത്രമായാണ് മമ്ത ചിത്രത്തിലെത്തുന്നത്. വളരെ സിംമ്പിളായ ഒരു കഥാപാത്രത്തെയാണ് മമ്ത അവതരിപ്പിക്കുന്നതെന്ന് പോസ്റ്ററിലെ വേഷവിധാനം സൂചിപ്പിക്കുന്നു. ബി ഉണ്ണിക്കൃഷ്ണന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്കനായ ഒരു രസികന്‍ വക്കീല്‍ കഥാപാത്രവുമായാണ് ദിലീപ് എത്തുന്നത്. സ്‌റ്റെഫി സേവ്യര്‍ ആണ് ചിത്രത്തിന്റെ വേഷവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി അവസാന വാരം തിയ്യേറ്ററുകളിലെത്തും..

മമ്ത പങ്കുവെച്ച പോസ്റ്റര്‍..