ഇര്‍ഷാദ് ഇക്കാ എന്ന നടന്‍ ശരിക്കും ഒരു വൂള്‍ഫ് തന്നെ

ഇര്‍ഷാദ് എന്ന നടനെ അഭിനന്ദിച്ച് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍. വൂള്‍ഫ് എന്ന ചിത്രത്തിലെ പ്രകടനത്തെ അഭിനന്ദിച്ച് കൊണ്ടാണ് താരം രംഗത്തെത്തിയത്. താരം ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ. ഇര്‍ഷാദ് ഇക്കാ, നിങ്ങളിലെ നടന്‍ ശരിക്കും ഒരു വൂള്‍ഫ് തന്നെയാണ്. പൂണ്ട് വിളയാടാന്‍ ഒരു അവസരം കിട്ടിയാല്‍ ആക്രമണം അഴിച്ചു വിടുന്നൊരു വൈല്‍ഡ് വൂള്‍ഫ്… കലക്കിയിട്ടുണ്ട്..ട്ടാ.


ജി ആര്‍ ഇന്ദുഗോപന്റെ ചെറുകഥ ആസ്പദമാക്കിയുള്ള ചിത്രമാണ് വൂള്‍ഫ് എന്ന സിനിമ. ഷാജി അസീസ് സംവിധാനം വൂള്‍ഫ് ഒരു ത്രില്ലര്‍ ചിത്രമാണ്. രഞ്ജിന്‍ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സംയുക്ത മേനോന്‍, അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചുരുങ്ങിയ കഥാപാത്രങ്ങള്‍ മാത്രമുള്ള ഇമോഷണല്‍ ത്രില്ലര്‍ ആയിരിക്കും ചിത്രം. സസ്!പന്‍സിനും ചിത്രം പ്രധാന്യം നല്‍കിയിരിക്കുന്നു. സിനിമയുടെ പോസറ്റര്‍ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ഷെയര്‍ ചെയ്!തിട്ടുണ്ട്. ജി ആര്‍ ഇന്ദുഗോപന്റെ കഥയാണ് സിനിമയ്ക്ക് ആധാരം എന്നതാണ് പ്രധാന പ്രത്യേകത. ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. നൗഫല്‍ അബ്!ദുള്ളയാണ് എഡിറ്റിംഗ്.

അര്‍ജുന്‍ അശോകന്‍, സംയുക്ത മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാജി അസീസ് സംവിധാനം ചെയ്യുന്ന വൂള്‍ഫ് ഒടിടി റിലീസായാണ് എത്തിയത്. ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന വൂള്‍ഫില്‍ ജാഫര്‍ ഇടുക്കിയും ഷൈന്‍ ടോം ചാക്കോയുമാണ് മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദറാണ് വൂള്‍ഫ് നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഇന്ദുഗോപന്‍ തന്നെയാണ്. അതേസമയം സംയുക്ത മേനോന്‍ പ്രധാന വേഷത്തില്‍ എത്തുന്ന വി.കെ പ്രകാശ് ചിത്രം എരിഡയും ഒടിടി റിലീസിന് ഒരുങ്ങുകയാണ്. കിഷോര്‍, നാസര്‍ എന്നിവരാണ് വൈ. വി രാജേഷ് രചന നിര്‍വഹിക്കുന്ന ചിത്രത്തിലെ മറ്റു താരങ്ങള്‍.എരിഡയും ത്രില്ലര്‍ ഗണത്തില്‍പ്പെട്ടതാണ്.

കഴിഞ്ഞ മാര്‍ച്ചില്‍ പ്രധാനമന്ത്രി രാജ്യമെങ്ങും സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച രാത്രിയില്‍, സംഭവിച്ചതെന്ന പേരില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വൈറലാക്കിയ ഒരു സംഭവത്തിന്റെ അവലംബിത സിനിമാവേര്‍ഷന്‍ ആണ് വൂള്‍ഫ്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ തൊഴാന്‍ വേണ്ടി വന്ന എറണാകുളത്ത് ചെമ്പുമുക്കുകാരനായ സഞ്ജയ്‌ന്, യാദൃശ്ചികമായി തോന്നിയ ഐഡിയ ആണ് , തന്റെ പ്രതിശ്രുതവധുവായ ആശയെ വിളിച്ചു പറയാതെ പാരിപ്പള്ളിയിലെ വീട്ടില്‍ ചെന്ന് കണ്ട് ഒരു മുട്ടന്‍ സര്‍െ്രെപസ് കൊടുക്കുക എന്നത്. സിനിമ ആരംഭിക്കുന്നത് അവിടെയാണ്.