മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലുള്ള ഐപിഎല്‍ കലാശപ്പോരാട്ടത്തിന് സാക്ഷിയായി മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ ലാലും. സമൂഹ മാധ്യമങ്ങളിലൂടെ താരത്തിന്റെ നിരവധി ചിത്രങ്ങളാണ് പിറത്തു വന്നത്.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് കഴിഞ്ഞതിന് ശേഷം ലാല്‍ ദുബായിലേക്കു പോയിരുന്നു.എന്നാല്‍ ഐപിഎല്‍ ഫൈനല്‍ ആസ്വദിക്കാന്‍ ലാല്‍ സ്റ്റേഡിയത്തിലെത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് ഐപിഎല്ലിലെ മുഴുവന്‍ മല്‍സരങ്ങളും കാണികളില്ലാതെ സ്റ്റേഡിയത്തിലായിരുന്നു നടന്നത്. കളിക്കുന്ന ടീമുകളുടെ ഉടമകളും അവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരും ബിസിസിഐ അധികൃതരും മാത്രമേ സ്റ്റേഡിയത്തില്‍ എത്തിയിരുന്നുള്ളൂ. അതുകൊണ്ടു തന്നെ ഐപിഎല്‍ ഫൈനലിന് സെലിബ്രിറ്റികളുടെ സാന്നിധ്യമുണ്ടാവുമെന്ന് ആരും കരുതിയിരുന്നില്ല.