പൃഥ്വിരാജ് ചിത്രം ‘ജന ഗണ മന’ യുടെ ഷൂട്ടിങ് പുനരാരംഭിച്ചു

പൃഥ്വിരാജ് ചിത്രം ‘ജന ഗണ മന’ യുടെ ഷൂട്ടിങ് വീണ്ടും ആരംഭിച്ചു.ചിത്രീകരണം പുനരാരംഭിച്ചതായി പൃഥ്വിരാജ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഡ്രൈവിംഗ് ലൈസന്‍സി’നു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

കഴിഞ്ഞ ഒക്ടോബറില്‍ ‘ജന ഗണ മന’യുടെ കൊച്ചിയിലെ സെറ്റില്‍ വെച്ച് നടത്തിയ പരിശോധനയില്‍ പൃഥ്വിരാജിനും സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.തുടര്‍ന്ന് ഇരുവരും ഐസൊലേഷനില്‍ പ്രവേശിച്ചിരുന്നു. അടുത്ത് ഇടപഴകിയവരോട് ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടതിനാല്‍ ഷൂട്ടിങ് മാറ്റിവക്കുകയായിരുന്നു.