വിജുബാല്‍ ചിത്രം ’18+’ ഫസ്റ്റ് ലുക്ക്

വി ലൈവ് സിനിമാസിന്റെയും ഡ്രീം ബിഗ് അമിഗോസിന്റെയും ബാനറില്‍ മിഥുന്‍ ജ്യോതി സംവിധാനം ചെയ്യുന്ന 18+ എന്ന പരീക്ഷണ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.മമ്മൂട്ടി തന്റെ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.എ.കെ. വിജുബാല്‍ ആണ് ചിത്രത്തിലെ നായകനായി എത്തുന്നത്.പൂര്‍ണമായും ഒരു നടനെ മാത്രം വച്ച് ചിത്രീകരിക്കുന്ന പരീക്ഷണ ചിത്രമെന്ന പ്രത്യേകതയും’18+’ നുണ്ട്.മലയാളത്തിനു പുറമെ തമിഴിലും ചിത്രം നിര്‍മ്മിക്കുന്നു.

ദേവന്‍ മോഹന്‍ ആണ് ഛായാഗ്രഹണം.എഡിറ്റിംഗ് അര്‍ജുന്‍ സുരേഷ്.