‘ഇന്നു മുതല്‍’ആദ്യ ഗാനം പുറത്തിറങ്ങി

സിജു വിത്സനെ പ്രധാന കഥാപാത്രമാക്കി രജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഇന്നു മുതല്‍’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.’മോസം ജേസീ ബാതേ…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ജാവേദ് അലിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷാരോണ്‍ ജോസഫിന്റെ വരികള്‍ക്ക് മെജോ ജോസഫാണ് സംഗീതം. കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയനായ സൂരാജ് പോപ്‌സ്, നെടുമുടി വേണു, ഇന്ദ്രന്‍സ്, ഗോകുലന്‍, സ്മൃതി, അനിലമ്മ എറണാകുളം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.

ദി ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസിന്റെ ബാനറില്‍ രജീഷ് മിഥില, മെജോ ജോസഫ്, ലിജോ ജെയിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.