ലൂയിസ് ആയി ഇനി ഇന്ദ്രന്‍സ്

','

' ); } ?>

പ്രഖ്യാപനത്തിനുശേഷം ഇതിനോടകം തന്നെ ശ്രദ്ധേയമായ ‘ലൂയിസ്’ എന്ന ത്രില്ലര്‍ സിനിമയില്‍, ടൈറ്റില്‍ കഥാപാത്രമായി ഇന്ദ്രന്‍സ്( Indrans ) എത്തുന്നു. കേന്ദ്രകഥാപാത്രമായി ശ്രീനിവാസനെ ആയിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍, ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹത്തിന് വിശ്രമം ആവശ്യമുള്ളതുകൊണ്ട്, ആ വേഷം സന്തോഷപൂര്‍വ്വം ഇന്ദ്രന്‍സ്( Indrans ) ഏറ്റെടുക്കുകയായിരുന്നു. വളരെയധികം അഭിനയസാധ്യതയുള്ള ശക്തമായ ഈ കഥാപാത്രം ഇന്ദ്രന്‍സിന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലായിരിക്കും എന്ന് അണിയറപ്രവര്‍ത്തകര്‍ വിലയിരുത്തുന്നു.

Indrans

ഷാബു ഉസ്മാന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് കൊട്ടുപള്ളില്‍ മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റ്റിറ്റി എബ്രഹാം കൊട്ടുപള്ളില്‍ ആണ്. മനു ഗോപാല്‍ ആണ് തിരക്കഥ. ഇന്ദ്രന്‍സിനെ കൂടാതെ സായ്കുമാര്‍, ജോയ് മാത്യൂ, മനോജ് കെ ജയന്‍, അശോകന്‍, അജിത്ത് കൂത്താട്ടുകുളം, അസിസ്, രോഹിത്, അല്‍സാബിദ്, ആദിനാട് ശശി, ആസ്റ്റിന്‍, കലാഭവന്‍ നവാസ്, ശശാങ്കന്‍, രാജേഷ് പറവൂര്‍, ബിട്ടു തോമസ്, സിയാദ് അബ്ദുള്ള, ലെന, ദിവ്യാ പിള്ള, സ്മിനു സിജോ, മീനാക്ഷി, ടെസ്സ തുടങ്ങിയ മലയാള സിനിമയില്‍ സുപരിചിതനായ ഒരു നീണ്ട താരനിര ഈ ചിത്രത്തില്‍ ഭാഗമാകുന്നു.

Also Read: നടിയും ഗായികയുമായ മൈഥിലി വിവാഹിതയായി.

ക്യാമറ: ആനന്ദ് കൃഷ്ണ, സംഗീതം: ജാസി ഗിഫ്റ്റ്, രാജീവ് ശിവ, ഗാനരചന: മനു മഞ്ജിത്, ഷാബു ഉസ്മാന്‍ കോന്നി എന്നിവര്‍, ആലാപനം: നിത്യ മാമ്മന്‍, ശ്രേയ, ജാസി ഗിഫ്റ്റ്, എഡിറ്റര്‍: മനോജ് നന്ദാവനം, പശ്ചാത്തല സംഗീതം: ജാസി ഗിഫ്റ്റ്, ആര്‍ട്ട്: സജി മുണ്ടയാട്, മേക്കപ്പ്: പട്ടണം ഷാ, വസ്ത്രാലങ്കാരം: രവി കുമാരപുരം, ത്രില്‍സ്: ജാക്കി ജോണ്‍സന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഹസ്മീര്‍ അരോമ, കോറിയോഗ്രാഫി: ജയ്, ഡിസൈന്‍ : നൗഫല്‍ കുട്ടിപ്പെന്‍സില്‍, സ്റ്റില്‍സ്: ശാലു പ്രകാശ്, പി.ആര്‍.ഒ: അയ്മനം സാജന്‍, മീഡിയാ പ്ലാനിങ് & മാര്‍ക്കറ്റിങ് ഡിസൈനിങ് : പി.ശിവപ്രസാദ്, ഓണ്‍ലൈന്‍ പ്രൊമോഷന്‍സ്: ശ്രീഹരി എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

Indrans

സമ്മര്‍ ഇന്‍ ബത്‌ലഹേം രണ്ടാം ഭാഗമൊരുങ്ങുന്നു