നടി മൈഥിലി വിവാഹിതയായി

','

' ); } ?>

നടിയും ഗായികയുമായ മൈഥിലി( Mythili ) വിവാഹിതയായി. ആര്‍ക്കിടെക്ടായ സമ്പത്താണ് വരന്‍. വ്യാഴാഴ്ച രാവിലെ ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. വൈകിട്ട് കൊച്ചിയില്‍ വച്ച് സിനിമാസുഹൃത്തുക്കള്‍ക്കായി റിസപ്ഷന്‍ നടത്തും.

Mythili
ബ്രെറ്റി ബാലചന്ദ്രന്‍ എന്നാണ് മൈഥിലിയുടെ യഥാര്‍ഥ പേര്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ നായികയായി എത്തി.

കേരള കഫേ, ചട്ടമ്പിനാട്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, നല്ലവന്‍, മാറ്റിനി, മായാമോഹിനി, നാടോടിമന്നന്‍, വെടിവഴിപാട്, ഞാന്‍, ലോഹം തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.

Also Read: വിജയ് ബാബുവിന്റെ സിനിമാ സംഘടനകളിലെ അംഗത്വം സസ്പെന്‍ഡ് ചെയ്യണം

 

ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി( Mythili ) അരങ്ങേറ്റം കുറിച്ചിരുന്നു. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്.