‘അത്യാവശ്യം തലക്കനം ഒക്കെ വെക്കാവുന്ന സാഹചര്യമായില്ലേ ചേട്ടാ’..യുവ കഥാകൃത്തിന്റെ പോസ്റ്റ് വൈറല്‍

സംസ്ഥാന അവാര്‍ഡും ദേശീയ ശ്രദ്ധയും നേടിയ ഇന്ദ്രന്‍സിന്റെ ലാളിത്യം നിറഞ്ഞ പെരുമാറ്റത്തെക്കുറിച്ചുള്ള യുവാവിന്റെ സോഷ്യല്‍ മീഡിയ കുറിപ്പ് വൈറലാകുന്നു. ഇന്ദ്രന്‍സിനെക്കുറിച്ച് അനുഗ്രഹീതന്‍ ആന്റണി എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ കഥയെഴുതിയ ജിഷ്ണു എസ് രമേഷ് ഫേസ്ബുക്കിലെഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.

സിനിമയുടെ ഭാഗമായി ഫോണില്‍ അദ്ദേഹം തന്നെ വിളിച്ചിരുന്നുവെന്നും സിനിമയില്‍ തുടക്കക്കാരനായ തന്നെ അദ്ദേഹം സാറേ എന്ന് അഭിസംബോധന ചെയ്തുവെന്നും അത് ഏറെ അത്ഭുതപ്പെടുത്തിയെന്നും ജിഷ്ണു പോസ്റ്റിലൂടെ പറയുന്നു. അത്യാവശ്യം തലക്കനം ഒക്കെ വെക്കാവുന്ന സാഹചര്യമായില്ലേ ചേട്ടാ എന്ന് തമാശക്ക് താന്‍ ചോദിച്ചപ്പോ പുള്ളി പറഞ്ഞ മറുപടി ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നുവെന്നും ജിഷ്ണു കുറിച്ചു.

ജിഷ്ണുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌