സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ജീവിതം സിനിമയാകുന്നു, നായകന്‍ അക്ഷയ് കുമാര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിന്റെ ജീവിതവും സിനിമയാവുന്നു. അക്ഷയ് കുമാറായിരിക്കും അജിത് ഡോവലിന്റെ വേഷം ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ അക്ഷയ് കുമാറിനെതിരെ ധാരാളം ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അഭിമുഖത്തിന്റെ പേരിലാണ് കൂടുതല്‍ ട്രോളുകളും.

എ വെന്നസ്‌ഡെ, റുസ്തം, എം.എസ്.ധോണി , ടോയിലറ്റ്: ഏക് പ്രേം കഥ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ ഒരുക്കിയ നീരജ് പാണ്ഡെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷൂട്ടിംഗ് എപ്പോള്‍ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. തിരക്കഥ പൂര്‍ത്തിയായ ശേഷം മാത്രമേ ഷൂട്ടിംഗ് ആരംഭിക്കുന്നതിന്റെ വിശദാംശങ്ങള്‍ പുറത്തു വിടുകയുള്ളൂ.

അജിത് ഡോവലിന്റെ ബയോപിക്കിന് മുന്‍പ് നീരജ് പാണ്ഡെ അക്ഷയ് കുമാറിനെ നായകനാക്കി ചാണക്യ എന്ന ചിത്രവും ചെയ്യുന്നുണ്ട്.