കപ്പലണ്ടി സോംഗിലൂടെ പുത്തന്‍ ഗെറ്റപ്പുമായ് ഇന്ദ്രന്‍സ്

ഇളയരാജ സിനിമയിലെ കപ്പലണ്ടി എന്നു തുടങ്ങുന്ന പാട്ടിലെ ഇന്ദ്രന്‍സിന്റെ ഗെറ്റപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇന്ദ്രന്‍സ് പുത്തന്‍ ഗെറ്റപ്പില്‍ എത്തുന്ന വീഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. രതീഷ് വേഗ സംഗീതം നല്‍കിയ പാട്ട് പാടിയത് നടന്‍ ജയസൂര്യയാണ്.

ഇപ്പോള്‍ ട്രെന്‍ഡിംഗ് ആയിക്കൊണ്ടിരിക്കുന്ന ഇളയരാജ ഡ്രെസ് കോഡിലാണ് ഇന്ദ്രന്‍സ് എത്തുന്നത്. നടന്റെ ഡാന്‍സും ഗാനരംഗത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നാണ്. മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗിന്നസ് പക്രുവാണ് നായകവേഷത്തില്‍ എത്തുന്നത്. ഹരിശ്രീ അശോകന്‍, കവിത നായര്‍, അനില്‍ നെടുമങ്ങാട്, ബേബി ആര്‍ദ്ര, മാസ്റ്റര്‍ ആദിത്യന്‍,ജയരാജ് വാര്യര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.