“മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം കിട്ടിയിട്ടും മാസങ്ങളോളം വീട്ടിലിരുന്നു”; കീർത്തി സുരേഷ്

','

' ); } ?>

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം കിട്ടിയിട്ടും താൻ മാസങ്ങളോളം വീട്ടിലിരുന്നെന്നും, നല്ല തിരക്കഥകളൊന്നും പിന്നീട് തന്നെ തേടി വന്നില്ലെന്നും തുറന്നു പറഞ്ഞ് നടി കീർത്തി സുരേഷ്. കുറച്ചുനാള്‍ മുമ്പ് താരം നൽകിയൊരു അഭിമുഖത്തിലാണ് ഈ കാര്യം കീർത്തി വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ ഈ അഭിമുഖം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

‘മഹാനടിയ്ക്ക് മുമ്പും ശേഷവും എന്നിങ്ങനെ എന്റെ കരിയര്‍ രണ്ടായി തിരിക്കാം. മഹാനടിയ്ക്ക് ശേഷം ഞാന്‍ നാലോ അഞ്ചോ മാസം ഇടവേളയെടുത്ത് വീട്ടില്‍ തന്നെയിരുന്നു. നല്ല തിരക്കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. എന്നെ തേടി സിനിമകളൊന്നും വന്നില്ല. ആദ്യം വന്നതും ഞാന്‍ തെരഞ്ഞെടുത്തതും മിസ് ഇന്ത്യയാണ്. അവാര്‍ഡിന് ശേഷം തെരഞ്ഞെടുക്കുന്ന സിനിമകളിലും അഭിനയത്തിലുമെല്ലാം ഉത്തരവാദിത്തം കൂടും. മഹാനടിയ്ക്ക് ശേഷം അത് കൂടി” കീര്‍ത്തി സുരേഷ് പറഞ്ഞു.

”പിന്നെ എന്നെ തേടി അധികവും സ്ത്രീകേന്ദ്രീകൃത സിനിമകള്‍ വരാന്‍ തുടങ്ങി. അപ്പോള്‍ ഓക്കെയാണെന്ന് തോന്നി” കീർത്തി സുരേഷ് കൂട്ടി ചേർത്തു.

കീര്‍ത്തി സുരേഷിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ് മഹാനടി. ചിത്രത്തില്‍ തെന്നിന്ത്യന്‍ താരറാണി സാവിത്രിയുടെ വേഷമാണ് കീര്‍ത്തി സുരേഷ് അഭിനയിച്ചത്. ആ പ്രകടനത്തിനാണ് കീര്‍ത്തിയെ തേടി 2019ല്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരമെത്തുന്നത്. സാവിത്രിയുടെ കരിയറിലേയും ജീവിതത്തിലേയും കയറ്റിറക്കങ്ങള്‍ അവതരിപ്പിച്ച ചിത്രം ബോക്‌സ് ഓഫീസിലും വലിയ വിജയം നേടിയിരുന്നു.