ഹിറ്റ്‌മേക്കര്‍ ജോഷിയുടെ പുതിയ ചിത്രത്തില്‍ നായകന്‍ മമ്മൂട്ടി

','

' ); } ?>

നീണ്ട ഇടവേളയ്ക്ക് ശേഷം ജോഷി-മമ്മൂട്ടി ടീം വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആഗസ്റ്റ് സിനിമാസുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ‘പൊറിഞ്ചു മറിയം ജോസി’നു മുന്‍പേ തന്നെ ജോഷി ഒരു മമ്മൂട്ടി പ്രോജക്റ്റ് പ്ലാന്‍ ചെയ്തിരുന്നു. സജീവ് പഴൂരിന്റെ തിരക്കഥയില്‍ ഒരു മമ്മൂട്ടി ചിത്രം ജോഷി ചെയ്യാനിരുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

ജോഷി-മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുക്കിയ ചിത്രങ്ങള്‍ ഇന്നും മലയാളത്തിലെ മെഗാ ഹിറ്റ് സിനിമകളാണ്. ജോഷിയുടെ സംവിധാനത്തില്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ന്യൂഡല്‍ഹി, ധ്രുവം, നായര്‍ സാബ്, നിറക്കൂട്ട് എന്നീ ചിത്രങ്ങളെല്ലാം വന്‍വിജയമായിരുന്നു നേടിയത്. ട്വന്റി ട്വന്റി എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും ജോഷിയും അവസാനമായി ഒന്നിച്ചത്.

പൊറിഞ്ചു മറിയം ജോസാണ് ഏറ്റവും ഒടുവില്‍ തീയ്യേറ്ററുകളിലെത്തിയ ജോഷിയുടെ ചിത്രം. ജോജു ജോര്‍ജും ചെമ്പന്‍ വിനോദും നൈല ഉഷയുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്.