അനൂപ് സത്യന്‍ ചിത്രത്തില്‍ പുതിയ ലുക്കില്‍ ഡിക്യു

','

' ); } ?>

സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയതാരം ദുല്‍ഖര്‍ സല്‍മാനാണ് നായകനായെത്തുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുളള പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയായിരുന്നു ഈ ചിത്രം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. ചിത്രീകരണത്തിന്റെ ആദ്യ ദിനം ഏടുത്ത ചിത്രമാണെന്നും ആകാംക്ഷയിലാണെന്നും ദുല്‍ഖര്‍ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചിട്ടുണ്ട്.

ദുല്‍ഖര്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചെന്നൈയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ട് പേരുടെ കഥയെ ആസ്പദമാക്കിയാണ് അനൂപ് സത്യന്‍ ചിത്രമൊരുക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേഫെയറര്‍, എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സുമായി സഹകരിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുകേഷ് മുരളീധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് അല്‍ഫോണ്‍സ് ജോസഫാണ് സംഗീതമൊരുക്കുന്നത്.