നടിയെ ആക്രമിച്ച കേസ്: സാക്ഷിയെ സ്വാധീനിക്കാന്‍ യോഗം ചേര്‍ന്നു

നടിയെ ആക്രമിച്ച സംഭവത്തില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നുവെന്ന് പോലീസ്. കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ ജനുവരിയില്‍ യോഗം ചേര്‍ന്നെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കാസര്‍കോട് സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ സഹായി ബി. പ്രദീപ്കുമാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നോ എന്ന് പോസീസ് അന്വേഷിക്കുന്നുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടങ്ങുന്നത് കഴിഞ്ഞ ജനുവരി മാസം അവസാനമാണ്. വിചാരണ തുടങ്ങുന്നതിന് തൊട്ടു മുമ്പ് കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ യോഗം ചേര്‍ന്നിരുന്നു എന്ന സുപ്രധാന വിവരമാണ് പോലീസിന് ലഭിച്ചത്.
ഈ കേസിലെ വിചാരണ തുടങ്ങുന്നതിന് തൊട്ടു മുമ്പ് യോഗം ചേര്‍ന്നതാണ് അന്വേഷണത്തില്‍ ലഭിച്ച ഏറ്റവും സുപ്രധാന വിവരം. യോഗത്തിനു ശേഷമാണ് പ്രദീപ് കാഞ്ഞങ്ങാട്ടേക്ക് പോകുന്നത്. കാസര്‍കോട്ടുനിന്ന് പ്രദീപ് ബന്ധപ്പെട്ട പ്രധാന വ്യക്തികള്‍ ആരെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സാക്ഷിയുടെ ബന്ധുവിനെ സ്വാധീനിക്കാന്‍ പ്രത്യേക ഫോണും സിം കാര്‍ഡുമെടുത്തിരുന്നു. സിം കാര്‍ഡ് സാക്ഷിയുടെ ബന്ധുവിനെ വിളിക്കുന്ന സമയത്ത് കാസര്‍കോടായിരുന്നു ലൊക്കേഷനെന്നതും പ്രധാനപ്പെട്ട വിവരമാണ്.