
ക്രിസ്റ്റഫര്‍ നോളന്റെ ഏറ്റവും പുതിയ ചിത്രം ദി ഓഡീസിയുടെ എച്ച്ഡി പ്രിന്റ് ലീക്കായി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഒഡീസി ലീക്കായിരിക്കുന്നത്. രണ്ട് മണിക്കൂറും 53 മിനുറ്റും ഉള്ള പൂര്‍ണ രൂപം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഏകദേശം 2.1 മില്യണ്‍ ആളുകള്‍ ഇതിനോടകം ലീക്കായ കോപ്പി കണ്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതോടെ കര്‍ശന നടപടികളുമായി ചിത്രത്തിന്റെ നിര്‍മാതാക്കളായ യൂണിവേഴ്‌സല്‍ സ്റ്റുഡിയോസ് രംഗത്ത് എത്തിയിട്ടുണ്ട്. ടര്‍ന്ന് ചിത്രം പോസ്റ്റ് ചെയ്ത അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. പ്രിന്റ് ലീക്കായതോടെ സിനിമയുടെ കളക്ഷനെ സാരമായി ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതിനോടകം 700 ദശലക്ഷ്ം ഡോളറിനോട് അടുത്താണ് ചിത്രം നേടിയത്.
മാറ്റ് ഡാമണ്‍ ആണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായെത്തുന്നത്. ആന ഹാതവെ, ടോം ഹോളണ്ട്, സെന്‍ഡയ, റോബര്‍ട്ട് പാറ്റിന്‍സണ്‍, ചാര്‍ലീസ് തെറോണ്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രം വലിയ വിജയമായി മുന്നേറുകയാണ്.