റഷ്യൻ ചലച്ചിത്രമേളയിൽ ഇന്ത്യയുടെ ഏക പ്രാതിനിധ്യം; മികച്ച ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി ‘തിയേറ്റർ’

','

' ); } ?>

റഷ്യയിലെ പ്‌സ്‌കോവില്‍ നടന്ന ഏഴാമത് ഗേറ്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള ഗ്രാന്‍ഡ് പ്രീ അവാര്‍ഡ് സ്വന്തമാക്കി റിമ കല്ലിങ്കൽ ചിത്രം ‘തിയേറ്റര്‍’. ഇന്റര്‍നാഷണല്‍ മത്സരവിഭാഗത്തിലാണ് ചിത്രം ഈ അന്താരാഷ്ട്ര അംഗീകാരം നേടിയെടുത്തത്. ചിത്രം സംവിധാനം ചെയ്തത് സജിന്‍ ബാബുവാണ്. ഫെസ്റ്റിവലില്‍ ചിത്രം നേടിയ മികച്ച നേട്ടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സംവിധായകന്‍ സജിന്‍ ബാബു തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. പ്‌സ്‌കോവ് ലോക്കല്‍ ഗവണ്‍മെന്റിന്റെ നേതൃത്വത്തിലാണ് ഈ ചലച്ചിത്രമേള സംഘടിപ്പിച്ചത്.

സജിന്‍ ബാബുവിന്റെ വാക്കുകൾ;

റഷ്യയിലെ പ്‌സ്‌കോവില്‍ ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ 2026 ജൂലൈ 23 മുതല്‍ 26 വരെ നടന്ന ഏഴാമത് വെസ്റ്റേണ്‍ ഗേറ്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്റര്‍നാഷനല്‍ മത്സര വിഭാഗത്തില്‍ റിമ കല്ലിങ്ങല്‍ നായികയായ,അഞ്ജനാ ടാക്കീസിന്റെ ബാനറില്‍ അഞ്ജന ഫിലിപ്പും,ഫിലിപ്പ് സക്കറിയയും ചേര്‍ന്ന് നിര്‍മ്മിച്ച് ഞാന്‍ എഴുതി,സംവിധാനം ചെയ്ത തിയറ്റര്‍-ദ മിത്ത് ഓഫ് റിയാലിറ്റി എന്ന സിനിമ മികച്ച ചിത്രത്തിനുള്ള ഗ്രാന്‍ഡ് പ്രീ അവാര്‍ഡ് നേടി.

ഇന്ത്യയില്‍ നിന്നും മത്സര വിഭാഗത്തില്‍ തിരഞ്ഞെടുത്ത ഏക ചിത്രമായിരുന്നു തിയേറ്റര്‍. ഇന്ത്യ, കസാക്കിസ്ഥാന്‍, ബെല്‍ജിയം, ചൈന, താജിക്കിസ്ഥാന്‍, ഹംഗറി, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങളോട് മത്സരിച്ചാണ് ഈ ചിത്രം വിജയിച്ചത്. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ജൂറിയും, പ്രേക്ഷക വോട്ടിലൂടെയുമാണ് ഫെസ്റ്റിവലിന്റെ ഗ്രാന്‍ഡ് പ്രിക്‌സ് വിജയിയെ നിര്‍ണ്ണയിക്കുന്നത്.

വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ഉത്പടെ നിരവധി അവാര്‍ഡുകള്‍ നേടിയ പ്രശസ്ത റഷ്യന്‍ ചലച്ചിത്ര സംവിധായകനും,തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ അലക്‌സി ജര്‍മ്മന്‍ ജൂനിയര്‍ (Alexey German Jr.Chairman of the jury, Russian film director, screenwriter, producer) ജൂറി ചെയര്‍മാന്‍ ആയ കമ്മിറ്റിയില്‍ സിനിമാ നിരൂപകനും,ഫിലിം ഫെസ്റ്റിവല്‍ ക്യൂറേറ്ററും, ഗവേഷകനുമായ വാസിലി സ്റ്റെപനോവ് (Vasily Stepanov, Film critic, editor-in-chief of the magazine ‘Seance’), സംഗീതജ്ഞന്‍, പ്രസാധകന്‍, തിരക്കഥാകൃത്ത്, റോക്ക് ബാന്‍ഡ് കിനോയുടെ സ്ഥാപകനുമായ അലക്‌സി റൈബിന്‍ (Alexey Rybin, Musician, publisher, screenwriter, founder of the rock band Kino), ഉസ്‌ബെക്കിസ്ഥാനില്‍ നിന്നുള്ള നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്മായ റുസ്തം സഗ്ദുള്ളേവ് (Rustam Sagdullaev, Actor, director, screenwriter, People’s Artist of Uzbekistan), അര്‍മേനിയന്‍ ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ എഡ്ഗര്‍ ബാഗ്ദാസര്യന്‍(Edgar Baghdasaryan Armenian film director, screenwriter, producer) എന്നിവരാണ് അംഗങ്ങള്‍. ഇതില്‍ വര്‍ക്ക് ചെയ്ത എല്ലാവര്‍ക്കും അര്‍ഹതപ്പെട്ട വിജയമാണിത്..