‘ബ്ലാക്ക് കോഫി’ ടീസര്‍

സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ രണ്ടാം ഭാഗം ‘ബ്ലാക്ക് കോഫി’ യുടെ ടീസര്‍ പുറത്തുവിട്ടു.സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ കുക്ക് ബാബു എന്ന ബാബുരാജിന്റെ കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു അതേ വേഷത്തില്‍ തന്നെയാണ് ബാബുരാജ് വീണ്ടും ‘ബ്ലാക്ക് കോഫി’യില്‍ എത്തുന്നത്.കാളിദാസനായി ലാലും മായയായി ശ്വേത മേനോനും എത്തും.ബാബുരാജ് തന്നെയാണ് ചിത്രം സംവിധാനവും തിരക്കഥയും.ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്നതാണ് സിനിമയുടെ ടാഗ്‌ലൈന്‍. സിനിമയുടെ ടീസര്‍ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധനേടിക്കഴിഞ്ഞു.രചന നാരായണന്‍ കുട്ടി, ഒവിയ, ലെന, മൈഥിലി, ഓര്‍മ തുടങ്ങിയവരും ചിത്രത്തില്‍ നായികമാരായി എത്തുന്നുണ്ട്.വിശ്വദീപ്തി ഫിലിംസിന്റെ ബാനറില്‍
സജീഷ് കുമാര്‍ സി ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ബ്ലാക്ക് ഡാലിയ, മനുഷ്യമൃഗം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബാബുരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ് ബ്ലാക്ക്‌കോഫി.