‘അമ്മ’യില്‍ നിന്ന് പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി ഹരീഷ് പേരടി

','

' ); } ?>

മലയാള സിനിമയിലെ പ്രമുഖ നടനായ ഹരീഷ് പേരടി, സിനിമാതാര സംഘടനയായ ‘അമ്മ’ (അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്‌സ്‌)യില്‍ നിന്ന് താന്‍ പിന്മാറിയത് തന്റെ വ്യക്തിപരമായ വിയോജിപ്പിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കി.

ഒരു സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സംഘടനയുടെ ചുരുക്കെഴുത്തായ ‘AMMA’യെക്കുറിച്ച് ചോദിച്ചപ്പോള്‍ ഹരീഷ് പേരടി അതിനെ ‘എഎംഎംഎ’ എന്ന് വിളിച്ചു. ഇതെന്തിനാണ് കൂട്ടിവായിക്കുന്നത് എന്ന ചോദ്യം ഉടനേ ഉയര്‍ന്നതോടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

“‘എഎംഎംഎ’ എന്നു പറയുന്നത് തെറിയല്ല. അത് തെറ്റായ വാക്കുമല്ല. സംഘടനയുടെ പേരാണ് അത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്)യെ സിപിഐഎം എന്നാണ് പറയാറുള്ളത്. അങ്ങനെ വിളിച്ചാല്‍ ആരും ദേഷ്യപ്പെടില്ല. അതുപോലെയാണ് ഇത്. കൂട്ടിവിളിക്കേണ്ടവര്‍ക്ക് വിളിക്കാം. കൂട്ടാതെ പറയുന്നതിന് കുറ്റമില്ല. എനിക്ക് ആ കൂട്ടത്തിലില്ല. അതിനാലാണ് കൂട്ടാതെ വിളിക്കുന്നത്,” ഹരീഷ് പേരടി പറഞ്ഞു.

സംഘടനയോടുള്ള വിയോജിപ്പാണ് ‘അമ്മ’യില്‍ നിന്ന് താന്‍ പിന്മാറാന്‍ കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.