വിന്‍സി അലോഷ്യസ് ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ യൂജിന്‍ ജോസ് ചിറമേല്‍ സംവിധാനം ചെയ്യുന്ന ചിത്രം “സൂത്രവാക്യ’ത്തിന്റെ ടീസർ പുറത്തിറങ്ങി. ടീസർ തുടങ്ങുന്നത് ലഹരിക്കെതിരായ സന്ദേശത്തോടെയാണെന്നത് ശ്രദ്ധേയമാണ്. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് മയക്കുമരുന്നുപയോഗിച്ച് ഷൈൻ അപമര്യാദയായി പെരുമാറിയെന്ന വിൻസിയുടെ ആരോപണം വലിയ വിവാദമായിരുന്നു. ആ സമയത്തായിരുന്നു അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരുന്നത്.
ക്രിസ്റ്റോ സേവ്യർ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ഷൈൻ ടോം ചാക്കോ ചിത്രത്തിലെത്തുന്നത്. സസ്പെൻസ് ത്രില്ലറായാണ് ചിത്രമെത്തുക എന്ന സൂചനയാണ് ടീസർ നൽകുന്നത്.ശ്രീകാന്ത് കന്ദ്രഗുല ആണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് റെജിൻ എസ്. ബാബുവാണ്. പെൻഡുലം എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഇദ്ദേഹം. ഛായാഗ്രഹണം -ശ്രീരാം ചന്ദ്രശേഖരൻ, സംഗീതം -ജീൻ പി. ജോൺസൻ, എഡിറ്റിംഗ് -നിതീഷ് കെ.ടി.ആർ. ഒരു കുടുംബ-കോമഡി എന്റർടെയ്‌നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.