ഭക്ഷണത്തിൻ്റെ രാഷ്ട്രിയം പറയാൻ.. ഞങ്ങൾ ഇത്തരം നന്മകള്‍ ആവർത്തിച്ചു കൊണ്ടേയിരിക്കും;ഹരീഷ് പേരടി

ബീഫ് ബിരിയാണിയും നെയ്‌ച്ചോറും കോഴിക്കറിയും ഒന്നുമില്ലെങ്കില്‍ തങ്ങള്‍ക്ക് ചെറിയ പെരുന്നാള്‍ ഓര്‍മ്മകള്‍ ഇല്ലെന്ന് നടന്‍ ഹരീഷ് പേരടി. മനസ്സിലെ മതേതരത്വം നിലനിര്‍ത്താന്‍ ഇത്തരം നന്മകള്‍ ആവര്‍ത്തിക്കുമെന്നും നടന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നുളള പോസ്റ്റ്.

ഇന്ന് രാത്രി ബീഫ് ബിരിയാണി…നാളെ നെയ്ച്ചോറും കോഴി കറിയും…ഞങ്ങളുടെ കോഴിക്കോടൻ ചെറിയ പെരുന്നാൾ ഓർമ്മകൾക്ക് ഇതൊന്നുമില്ലെങ്കിൽ ഞങ്ങൾ Happy യാവില്ല…മനസ്സിലെ മതേതരത്വം നിലനിർത്താൻ,ഭക്ഷണത്തിൻ്റെ രാഷ്ട്രിയം പറയാൻ.. ഞങ്ങൾ ഇത്തരം നൻമകൾ ആവർത്തിച്ചു കൊണ്ടേയിരിക്കും..എല്ലാവർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ..

കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ എല്ലാവരും വീടുകളില്‍ തന്നെയാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്.മാനവികതയുടെയും ഒരുമയുടെയും സഹാനുഭൂതിയുടെയും ദാന കര്‍മ്മങ്ങളുടെയും ഏറ്റവും ഉല്‍കൃഷ്ടമായ സന്ദേശമാണ് റമദാനും ഈദുല്‍ ഫിതറും മുന്നോട്ട് വെക്കുന്നത്.”ഒത്തു ചേരലുകളും സന്തോഷം പങ്കു വെക്കലുകളും ഏതൊരു ആഘോഷവേളകളെയും പോലെ പെരുന്നാളിലും പ്രധാനമാണ്. എന്നാല്‍ കൂട്ടം ചേരലുകള്‍ നമ്മെ അപകടത്തിലാക്കുന്ന കാലത്ത് ആഘോഷങ്ങള്‍ കുടുംബത്തില്‍ തന്നെ ആകണം. പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെ നിര്‍വഹിച്ച് വ്രത കാലത്ത് കാണിച്ച കരുതല്‍ പെരുന്നാള്‍ ദിനത്തിലും കാത്ത് സൂക്ഷിക്കാന്‍ എല്ലാവരും തയ്യാറാകണം. റമദാന്‍ മാസക്കാലത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ടുള്ള വ്രതാനുഷ്ഠാനവും പ്രാര്‍ത്ഥനകളുമാണ് നടന്നത്. അതില്‍ സഹകരിച്ച മുഴുവന്‍ സഹോദരങ്ങളെയും അഭിവാദ്യം ചെയ്യുന്നു.”എന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍.

”കഴിഞ്ഞ വര്‍ഷവും കോവിഡ് കാലത്തായിരുന്നു റമദാന്‍. ഈദ് ദിനത്തിലും വീടുകളില്‍ നിന്ന് പ്രാര്‍ത്ഥന നടത്തി കോവിഡ് പ്രതിരോധത്തോട് സഹകരിച്ച മാതൃകാപരമായ അനുഭവമാണ് ഉണ്ടായത്. ഇത്തവണ കോവിഡ് സാഹചര്യം കൂടുതല്‍ രൂക്ഷമാണ്. അത് കൊണ്ട് തന്നെ ഈദ് ദിന പ്രാര്‍ത്ഥന വീട്ടില്‍ നടത്തുന്നതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ സ്വയം പാലിക്കാന്‍ എല്ലാവരും തയാറാകണം.