പരിവര്‍ത്തനം എങ്ങോട്ടെന്ന് ചോദ്യം; കിടിലം മറുപടിയുമായി അനു സിത്താര…

പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന വീഡിയോയ്ക്ക് വര്‍ഗീയ പരാമര്‍ശം നടത്തിയ വ്യക്തിക്ക് കിടിലന്‍ മറുപടിയുമായി നടി അനു സിത്താര.’പരിവര്‍ത്തനം എങ്ങോട്ട് ?’ എന്നായിരുന്നു ചോദ്യം. ‘മനുഷ്യനിലേക്ക്’ എന്നായിരുന്നു അനു നല്‍കിയ മറുപടി. താരത്തിന്റെ മറുപടിയെ പിന്തുണച്ച് നിരവധി പേര്‍ കമന്റ് ചെയ്യുകയും ചെയ്തു.

തട്ടമിട്ട് മൊഞ്ചത്തി ലുക്കിലാണ് അനു സിത്താര വീഡിയോയിലുള്ളത്. ബാഗ്രൗണ്ടായി പതിനാലാം രാവുതിച്ചത് എന്ന ഗാനവുമുണ്ട്. താരം തട്ടമിട്ടതിനെ തുടര്‍ന്നാണ് ‘എങ്ങോട്ടാണ് പരിവര്‍ത്തനമെന്ന്’ കമന്റ് വന്നത്.

സര്‍ജു രമാകാന്താണ് സംവിധാനം ചെയ്യുന്ന ‘വാതില്‍’ എന്ന ചിത്രത്തിയാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ട് നിര്‍ത്തി വെച്ചിരിക്കുകയാണ്.വിനയ് ഫോര്‍ട്ടാണ് ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്.കൃഷ്ണ ശങ്കര്‍,രചനാ നാരായണന്‍കുട്ടി,സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, വി കെ ബൈജു, പൗളി, അഞ്ജലി നായര്‍, സ്മിനു എന്നിവരാണ് വാതിലിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

ഇന്ദ്രജിത്ത് സുകുമാരന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്യുന്ന’‘അനുരാധ Crime No.59/2019’ ആണ് താരത്തിന്റെ മറ്റൊരു ചിത്രം.ഷാന്‍ തുളസീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഷാന്‍ തുളസീധരന്‍, ജോസ് തോമസ് പോളക്കല്‍ എന്നിവരുടേതാണ്.

ഗാര്‍ഡിയന്‍ ഏഞ്ചല്‍, ഗോള്‍ഡന്‍ എസ് പിക്ച്ചേഴ്സ് എന്നിവയുടെ ബാനറില്‍ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം.പി, ശ്യംകുമാര്‍ എസ്, സിനോ ജോണ്‍ തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹരിശ്രീ അശോകന്‍, ഹരീഷ് കണാരന്‍, രമേഷ് പിഷാരടി, രാജേഷ് ശര്‍മ്മ, സുനില്‍ സുഗദ, അജയ് വാസുദേവ്, സുരഭി ലക്ഷ്മി, സുരഭി സന്തോഷ്, ബേബി അനന്യ, മനോഹരി ജോയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

സിനിമയുടെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് നിര്‍വ്വഹിക്കുന്നത്. ഹരി നാരായണന്‍, മനു മഞ്ജിത്ത്, ജ്യോതികുമാര്‍ പുന്നപ്ര എന്നിവരുടെ വരികള്‍ക്ക് ടോണി ജോസഫ് സംഗീതം പകരുന്നു.